അകത്തേക്ക് കയറിവന്ന
നൂറ : കഴിഞ്ഞില്ലേ… പോവണ്ടേ…
ഇപ്പൊ ഇറങ്ങാം…
അഫി കയ്യിലുള്ള കറുത്ത ചരടിനെ നൂറയുടെ വലം കാലിൽ കെട്ടുന്നത് നോക്കി ലെച്ചു ചിരിയോടെ എന്നെയും നൂറയെയും നോക്കി
ഒരുക്കം കഴിയുമ്പോയേക്കും വൈകിയതിനാൽ ഭക്ഷണം കഴിക്കാൻ നിൽക്കാതെതന്നെ ഇറങ്ങി
അഫിയും പ്രിയയും റിയയും വണ്ടിയെടുത്തു (അവർ നാട്ടിൽ നിന്നു വരുമ്പോ ഡ്രൈവിങ്ങിനുള്ള പെർമിഷൻ എടുത്തിട്ടുണ്ട്) ലെച്ചുവും ഞാനും മുത്തും നൂറയും ഓരോ വണ്ടികളിലായി അവർക്കൊപ്പം കയറി മാപ്പിന്റെ സഹായത്തോടെ അവർ എയർപോർട്ട് ലക്ഷ്യമാക്കി വണ്ടിയൊടിച്ചു എയർപോർട്ടിൽ എത്തുമ്പോ ഫ്ലൈറ്റ് ലാൻഡായി കുറച്ച് സമയം ആയിട്ടേ ഉള്ളൂ വണ്ടി പാർക്കിങ്ങിലിട്ട് ഞങ്ങൾ എയർപോർട്ടിനകത്തേക്ക് നടന്നു നാട്ടിലെ എയർപോർട്ടിൽ നിന്നുമെടുത്ത സിമ്മിൽനിന്നും അവരെന്നെ വിളിച്ചു ഞങ്ങൾ അവർ പുറത്തേക്കിറങ്ങുന്നിടത്ത് തന്നെ ഉണ്ടെന്ന് പറഞ്ഞു
എല്ലാവരെയും കെട്ടിപിടിച്ചു സ്വാഗതം ചെയ്തു അവരുടെ ട്രോളികളും ഉന്തി നടക്കെ
യാത്ര എങ്ങനെ ഉണ്ടായിരുന്നു
മാമി : പ്ലൈന് പൊന്തിയപ്പോ വയറ്റിന്നൊരാന്തലായിരുന്നു പിന്നെ കുഴപ്പമൊന്നുമില്ല…
അല്ല നിങ്ങളിവിടെ സ്ഥിരതാമസമാകുവാണോ…
കുഞ്ഞ : നല്ല കഥയായി… പത്ത് ദിവസമെന്നു പറഞ്ഞാൽ പത്ത് ദിവസം കൊണ്ട് ഞങ്ങളെ തിരികെ കയറ്റിവിട്ടേക്കണം… ഇതുങ്ങക്ക് രണ്ടിനും ക്ലാസുള്ളതാ… (മുത്തിനെ നോക്കി)അവളു പിന്നെ ഇപ്പൊ ക്ലാസിൽ പോന്നോ ഇല്ലെന്നുപോലും അറിയില്ല…
ഹോ സമാദാനം… പെട്ടികൾ കണ്ടപ്പോ ഞാൻ കരുതി തിരിച്ചു പോണില്ലെന്നു…