കഴിഞ്ഞില്ലേ…
കഴിഞ്ഞു…
പെട്ടന്ന് നോക്ക്… ചേച്ചിക്ക് ഇന്നറും ടോപ്പും പാന്റും ശ്വാളുമെല്ലാം ഇവിടെ വെച്ചിട്ടുണ്ട്… കഴുത്തിലും വയറിലും എല്ലാം പാടുള്ളതാ ഇപ്പൊ സാരി ഉടുക്കാൻ നിൽക്കണ്ട…
അവളുടെ പറച്ചിൽ കേട്ട് രണ്ടുപേർക്കും നാണം വന്നെങ്കിലും നാണിച്ചു നിൽക്കാതെ പെട്ടന്ന് തോർത്തി പുറത്തിറങ്ങി ഡ്രെസ്സെല്ലാം വേകം എടുത്തിട്ട പിറകെ എല്ലാ എണ്ണവും റൂമിലേക്ക് കയറിവന്നു
റിയ കാജൽ സ്റ്റിക്കുമായി വന്ന് കണ്ണ് എഴുതിതരെ മുത്ത് പാന്റിൽ ബെൽറ്റ് കോർത്തു പ്രിയ മുടി ചീകി കണ്ണെഴുതി കഴിഞ്ഞ റിയ സോക്സ് എടുത്തു കാലിൽ വലിച്ചു കയറ്റുമ്പോയേക്കും ഷൂവുമായി വന്ന മുത്തിന്റെ കൈയിൽ നിന്നും ഷൂ വാങ്ങി അത് കാലിലേക്ക് ഇട്ടു തന്നു റിയ എഴുന്നേറ്റു
ലെച്ചുവിന്റെ മുടി ചീകുന്ന മുത്തിന് അരികിൽ ചെന്ന് ലെച്ചുവിന് കണ്ണെഴുതികൊടുക്കെ എന്റെ തലയുടെ പിറകിൽ ഗോൾഫ് ബോൾ വലിപ്പത്തിൽ ഉണ്ട തീർത്തു മുടി ചീകൽ തീർത്ത പ്രിയ വാച്ച് എടുത്തു കൈയിൽ കെട്ടിത്തരുന്നതിനിടെ റിയയും മുത്തും ചേർന്ന് ലെച്ചുവിനെ ഏകദേശം ഒരുക്കി കഴിഞ്ഞു വെളുത്ത ടോപ്പും ഷാളും മഴ തുള്ളിപോലൊരു ക്രിസ്റ്റൽ കമ്മലും നെറ്റിയിൽ ക്രിസ്റ്റൽ പോലെ കുഞ്ഞു പൊട്ടും വലിട്ടെഴുതിയ കണ്ണുകളും അവൾ ഒന്നുകൂടെ സുന്ദരിയായ പോലെ തോന്നി കണ്ണെടുക്കാതെ അവളെ നോക്കിനിൽക്കേ ഒരു ചരടുമായി അങ്ങോട്ട് വന്ന അഫി എന്റെ ഇടം കാലിൽ ചരട് കെട്ടി ലെച്ചുവിന്റെ മുടി ചീകി കഴിഞ്ഞ മുത്ത് ലെച്ചുവിനെ തിരിച്ചു നിർത്തി ഇരുവശത്തുനിന്നും ചീകിയെടുത്ത് പുറകിൽ കുഞ്ഞു ബട്ടർഫ്ലൈ ക്ലിപ്പ് ഇട്ട് ലൂസ് ആക്കി ഇട്ട മുടി അവളുടെ മുതുകിനെയും ചന്തിയെയും മറച്ചു വിടർന്നു നിൽക്കുന്നത് കണ്ടു