അവളെ നോക്കെ
നൂറ : നോക്കണ്ട എത്ര ദിവസമായി ഒരുമിച്ചുറങ്ങിയിട്ടെന്ന് വല്ല ബോധവുമുണ്ടോ…
അവളെ നോക്കി ചിരിച്ചുകൊണ്ടവളുടെ മുറിയിൽ ചെന്നു കിടന്നു ജോലിക്കാരികളെ ബാബയുടെ വീട്ടിൽ നിർത്തിയതിനാൽ പാത്രം കഴുകലും പരിപാടിയും കഴിഞ്ഞാണ് എല്ലാരും എത്തിയത് എല്ലാരും കിടക്കെ നൂറ എന്റെ ഇടതു നെഞ്ചിൽ പറ്റിചേർന്നതും അഫി വലതുവശത്ത് പറ്റിയതുകണ്ട് മുത്ത് എന്റെ മേലേ കയറി പറ്റി
ലെച്ചു : ഇന്ന് മൂന്നാളും സുഖിച്ചു കിടന്നോ നാളെ ഞങ്ങളാ പറഞ്ഞേക്കാം…
അഫി : ഓ സമ്മതിച്ചു…
വിടർത്തിവെച്ച കൈയിൽ തലവെച്ച് അട്ടിയിട്ടപോലെ കെട്ടിപിടിച്ചു കിടക്കെ
പ്രിയ : ചേട്ടാ…
മ്മ്…
പ്രിയ : പ്രമോഷൻകിട്ടിയതിനൊപ്പം ഒരുൻപ്രശ്നം കൂടെ ഉണ്ട്…
എന്ത് പറ്റി…
പ്രിയ : ചിലപ്പോ ട്രാൻസ്ഫർ ഉണ്ടാവും… അങ്ങനെ ആണേൽ ജോലി ഒഴിവാക്കേണ്ടി വന്നാലും ഞാൻ പോവില്ല…
നീ ജോലിയും ഒഴിവാക്കേണ്ട പോവുകയും വേണ്ട നമുക്ക് ആദിയോട് പറഞ്ഞ് നിന്നെ അവിടെ പെർമെനന്റ് ആക്കിക്കാം… പോരേ…
പ്രിയ : മ്മ്…
വെറുതെ ഓരോന്നാലോചിച്ചു ടെൻഷനാവാതെ ഉറങ്ങാൻ നോക്ക്…
പ്രിയ : മ്മ്…
കല്യാണത്തിനേക്ക് നിന്റെ അപ്പയും അമ്മയും സഹോദരങ്ങളും ഒക്കെ വരില്ലേ…
ലെച്ചു : വരാതെ പിന്നെ… വന്നില്ലെങ്കിൽ എന്റെ സ്വഭാവമറിയും… വിളിച്ച് പറഞ്ഞാൽ പോരാന്നുള്ളകൊണ്ട് നേരിട്ട് ചെന്നു വിളിച്ചതാ…
പ്രിയ : എന്റെ ചേച്ചീ… അവരൊക്കെ വരും… അവര് വരാനുള്ള പരിപാടിയൊക്കെ തുടങ്ങി…
വരാൻ എന്താടീ ഇത്ര പരിപാടി…
പ്രിയ : ടിക്കറ്റൊക്കെ എടുത്തെന്നു പറഞ്ഞതാ…