ഒന്നുമില്ലായമയിൽ നിന്നും ഗൾഫിലേക്ക് വന്ന കാസർകോടുകാരൻ വഹാബ് ഇന്ന് കൊട്ടാരസമാനമായ വീടും ആഡംബര കാറുകളും മക്കൾക്ക് ഇട്ടുമൂടാൻ സ്വർണവും സ്ത്രീധനവും നൽകി കൊമ്പത്തേക്ക് കല്യാണം കഴിപ്പിച്ചതും ടൗണിൽ വാടകക്ക് നൽകുന്ന ബിൽഡിംഗുകളും ജ്വല്ലറിയും സൂപ്പർ മാർക്കറ്റും ടെക്സ്റ്റയിലും അടക്കം ഉള്ള അറിയപ്പെടുന്നൊരു പാണക്കാരനാണ് അറിയാൻ കഴിഞ്ഞു
അവന് കൂട്ട് നിൽക്കുന്നവരും നാട്ടിൽ വീടും കാറും ഒക്കെയായി സെറ്റിലായി പക്ഷേ എല്ലാം തിരികെ എടുത്ത് ഒന്നുമില്ലാത്തവനായി അവനെയും അവന്റെ കൂട്ടാളികളെയും ഞാൻ നിർത്തും അവൻ കട്ടുണ്ടാക്കിയത് മുഴുവൻ അവൻതന്നെ എഴുതി തരും
നൂറ : അതൊക്കെ പിന്നെ എഴുതിക്കാം ഇപ്പൊ പോയി കിടന്നുറങ്ങാൻ നോക്ക്… കുറേ എണ്ണത്തിനെ ജയിലിലും ആക്കി കുറേ പേരെ പിരിച്ചുവിടാനുള്ളതും ചെയ്ത് ക്ഷീണിച്ചു വന്നതല്ലേ…
എല്ലാരും ചിരിക്കുന്ന കണ്ടവളെ നോക്കി
ഞെനെന്റെ പണി എടുത്തേ ഉള്ളൂ അതിന് ആരേലും ജയിലിലായിട്ടോ ആർക്കേലും പണി പോയിട്ടോ ഉണ്ടെങ്കിൽ അതവരുടെ കയ്യിലിരിപ്പിന്റെയാ…
അഫി : അത് ശെരിയാ… അവരോട് ദേഷ്യമുണ്ടായിട്ട് കരുതികൂട്ടി ഇല്ലാത്ത കാര്യമുണ്ടാക്കിയതൊന്നുമല്ലല്ലോ…
ലെച്ചു : ചക്കികൊത്ത ചങ്കരൻതന്നെ…
അഫി : പറയുന്ന കേട്ടാൽ തോന്നും ചേച്ചി അവരുടെ പക്ഷമാണെന്ന്… എങ്കി ഇക്കാന്റെ മുഖത്ത് നോക്കി ചെയ്തത് തെറ്റാണെന്നു പറ…
ലെച്ചു : പാവല്ലേ വേണ്ട… ഇനി ഞാൻ പറഞ്ഞിട്ടൊരു സങ്കടം വേണ്ട…
അഫി : അല്ലാതെ ചെയ്തത് ശെരിയായത് കൊണ്ടല്ല…
നൂറ : (കൈ കഴുകി പുറത്തേക്ക് പോവാൻ തുടങ്ങിയ എന്റെ അടുത്തുവന്നു) ഇവിടെ കിടക്കാം ആ ബെഡിൽ എല്ലാർക്കും കൂടെ കിടക്കാൻ സ്ഥലമുണ്ടാവില്ല…