ലെച്ചു : (ഇടം കയ്യാൽ എന്റെ തലയിൽ തലോടി) ആകെ ക്ഷീണിച്ചല്ലോ…
നൂറ : ഉറങ്ങാൻ പറഞ്ഞാൽ കേൾക്കണ്ടേ ഇവിടുന്നിറങ്ങി ജിസിസി മൊത്തം കറങ്ങി തിരിച്ചിവിടെ വന്നിട്ട് പോലും ഒരു ദിവസം റെസ്റ്റെടുക്കാതെ ജോലിക്ക് പോയി ഇന്നാ ഭക്ഷണം കഴിക്കാനെങ്കിലും കിട്ടുന്നത്… എന്നും നട്ടപാതിരക്ക് കയറി വരും സൂരനുദിക്കും മുൻപ് തിരികെ പോവും…
എന്റെ നൂറാ… ഏകദേശം കഴിഞ്ഞു… ഇനി ഉൽഘടനം വരെ സ്വസ്ഥം… അത് കഴിഞ്ഞ് ഒരാഴ്ച്ച കൊണ്ട് പുതിയ എച്ചാർ ടീമിന്റെ ഇന്റർവ്യൂ… അത്കഴിഞ്ഞാൽ ഇപ്പൊ പിരിച്ചുവിടാൻ ഫയൽ തയ്യാറായവർക്കും ജയിലിൽ ഉള്ളവർക്കും ഫിഷ് ബിസിനസിലെ പെരും കള്ളന്മാർക്കും പകരമായി ആളെ എടുക്കാനുള്ള ഇന്റർവ്യൂ…
നൂറ : അതിന് ഫിഷ്ബിസിനസ്സിൽ ആരാ കട്ടത് എന്ന് മനസ്സിലായോ…
മ്മ്… നമ്മൾ ഓരോ സ്ഥലത്തും പോയി ഓരോ ഫിഷ്മാർക്കറ്റുകളും ഫിഷ് ഷോപ്പുകളും കയറിയിറങ്ങിയത് മീൻ മണം ഡ്രെസ്സിൽ പറ്റിക്കാൻ ആണെന്നാണോ നീ കരുതിയെ…
അവളെനെ നോക്കുന്നത് കണ്ട് ചിരിയോടെ
കള്ളൻ മാർ ആരെന്നതിനെ പറ്റി ഒരു ധാരണയുമില്ലാതിരിക്കുമ്പോഴാണ് ഇമ്പോർട്ടേഴ്‌സ് പറഞ്ഞത് വെച്ച് ജിസിസി മുഴുവനും ഒരേപോലെ കളവു നടക്കുന്നത് എന്നത് മനസ്സിലാക്കുന്നത് ഇത്രയും സ്ഥലങ്ങളിൽ ഒരേപോലെ കളവ് നടത്താൻ ഒരാൾക്ക് പറ്റില്ല പലരും നടത്തുന്ന കളവാണെങ്കിൽ അത് ഒരേ പോലെ ആവില്ല എല്ലാരും ചെയ്യുന്ന കളവാണെങ്കിൽ അത് പിടിക്കപ്പെടാൻ എളുപ്പമാണ് അതുകൊണ്ട് ഇത് ചെയ്യിക്കുന്നത് ഒരാളാണ് എന്നനികമനത്തിൽ ഞാൻ എത്തി അതുകൊണ്ടാണ് നമ്മുടെ ഫിഷിങ് ബിസിനസ്സിൽ വർക്ക് ചെയ്യുന്ന എല്ലാ ആളുകളുടെയും ഡീറ്റൈൽ എടുത്തു കോമൺ ആയി അവർക്കിടയിൽ ആരെങ്കിലും ഉണ്ടോ എന്ന് ചെക്ക് ചെയ്തു കൊണ്ടിരിക്കെയാണ് ഇവരിൽ പലരും ഒരേ നാട്ടുകാർ ആണെന്ന് മനസിലായത് ശെരിക്കും പറഞ്ഞാൽ അൻപതു കിലോമീറ്റർ റേഡിയസിൽ ഉള്ളവർ ഒരേ പ്രദേശത്തുനിന്നും ഇത്രയും പേര് എങ്ങനെ നമ്മുടെ കമ്പനിയുടെ പല രാജ്യങ്ങളിൽഉള്ള ബ്രാഞ്ചുകളിൽ എത്തി എന്ന സംശയം തീർക്കാൻ ഇവരെയെല്ലാം ജോലിക്കെടുത്ത സമയത്തെ ഫയലുകൾ പരിശോധിക്കേണ്ടിവന്നു അതിൽ മുൻപ് നമ്മുടെ ഫിഷ് കമ്പനിയുടെ ട്രാൻസ്‌പോർട്ടേഷൻ മാനേജറായി ഇരുന്ന വഹാബിന്റെ റക്കമന്റേഷനിൽ ആണ് ഇവരെല്ലാം ഇവിടെ എത്തിയത് എന്ന് മനസിലായതോടെ കള്ളന്മാർ ആരെന്നും തല ആരുടെ എന്നും മനസിലായി അപ്പോഴും കണക്കിൽ തെറ്റില്ലാതെ അവരെങ്ങനെ കക്കുന്നു എന്നപ്രശ്നം എന്നെ അലട്ടിക്കൊണ്ടിരുന്നു അതിന് ഉത്തരം കിട്ടിയത് അവിചാരിതമായാണ് നമ്മുടെ അക്കൗണ്ടന്റ് അഫ്സലിന്റെ മോൻ ഒരു ദിവസം ഓഫീസിൽ വന്നിരുന്നു അവൻ ടാബിൽ ഏതോ ഒരു സിനിമ കണ്ടിരിക്കെ ആ സിനിമയിൽ ഒരു കോഫി നാല് കപ്പിൽ ഒഴിച്ചു നാലുപേര് പങ്കിട്ടെടുക്കുന്ന ഒരു സീൻ കണ്ടപ്പോ എന്തുകൊണ്ട് ഓരോ ബോക്സിൽ നിന്നും കുറഞ്ഞ ക്വാണ്ടിറ്റി മീൻ എടുത്ത് മറ്റൊരു ബോക്സിലേക്ക് മാറ്റിക്കൂടാ ഇനി തൂക്കത്തിൽ ഒപ്പിക്കണമെങ്കിൽ തന്നെ അതേ തൂക്കം ഐസ് അതിലേക്ക് ഇട്ടാൽ മതിയല്ലോ എന്ന ചിന്ത വരുന്നത് അതോടെ നമ്മുക്കായി വരുന്ന അതേ മീനുകൾ നമ്മൾ സപ്ലെ ചെയ്യാതെ കിട്ടുന്ന കടകളുടെ ഓണർ മാർ ആരെന്ന് ബലദിയയിൽ പരിചയക്കാരനോട് സുഹൃത്തുക്കൾ ചെന്നു അന്വേഷിച്ചപ്പോ അത് വഹാബിന്റെ കടയാണെന്നു മനസിലായി അതോടെ വൃത്തം പൂർണമായി വഹാബിനെയും കൂട്ടരെയും പറ്റി അന്വേഷിച്ചതിൽ നിന്നും