മാനേജർ : സർ പത്തുവർഷത്തെ ഫയലും കണക്കുകളും ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ…
നിങ്ങളോടൊറ്റക്കല്ലല്ലോ ചെയ്യാൻ പറഞ്ഞത്… ഇത്രയും ജോലിക്കാരും ഇത്രയും സിസ്റ്റവും ഇല്ലേ… പെട്ടന്ന് തുടങ്ങിക്കോ… ചെയ്തു തീരും മുൻപ് ഓഫിസ് വിട്ട് ആരും പുറത്തേക്ക് പോവാൻ പാടില്ല…
സർ… അപ്പൊ ഫുഡ്…
ഓർഡർ ചെയ്താൽ കൊണ്ടു തരില്ലേ… ഇല്ലെങ്കിൽ കഴിയുംവരെ ഫുഡ് വേണ്ടെന്നു കരുതിയാൽ മതി… എനിക്ക് വേണ്ടത് കിട്ടാതെ ഒരാളും ഇവിടം വിട്ട് പുറത്തിറങ്ങില്ല… മനസ്സിലായോ…
യെസ് സർ…
ഡോറിൽ മുട്ടുന്നത് കേട്ട് കയറിവരാൻ പറഞ്ഞു കയറിവന്ന ആളുകളെ കാണിച്ച്
ഇവിടുത്തെ കാര്യങ്ങൾ ചെക്ക് ചെയ്തു തീരും വരെ ഇവരും ഈ ഓഫീസിൽ ഉണ്ടാവും… കമ്പനിയുടെ ലേബർ മുതൽ നിങ്ങളടക്കമുള്ള ആർക്കും ചെക്കിങ് കഴിയുന്നദിവസം വരെ രാജ്യം വിട്ട് പോവാൻ കഴിയില്ല…
മാനേജർ കൊണ്ടുവന്ന് തന്ന ഫയൽ വന്നവരിൽ ഒരുവന്റെ കൈയിൽ കൊടുത്തു
ഞാൻ മുൻപ് തന്ന അഡ്ഡ്രസുകളിൽ ഏതെങ്കിലും കുറവുണ്ടോ എന്ന് നോക്കണം
ശെരി…
ഒക്കെ വർക്ക് സ്റ്റാർട്ട് ചെയ്തോളൂ…
എല്ലാരും പിരിഞ്ഞു പോയി സെക്യൂരിറ്റിയെ കാൾ ചെയ്ത് ഒറ്റ സ്റ്റാഫിനെയും പുറത്തേക്ക് വിടരുതെന്ന് നിർദ്ദേശം കൊടുത്തു ഓരോ ഓഫീസിൽ വിളിച്ച് ഇൻസ്‌പെക്ഷൻ ടീം പുറത്തുണ്ടെന്നും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാനും നിർദ്ദേശം കൊടുക്കുന്നതനുസരിച്ച് ഓരോ ടീമിനെയും വിളിച്ച് ഇൻസ്‌പെക്ഷൻ സ്റ്റാർട്ട് ചെയ്തോളാനും നിർദ്ദേശം കൊടുത്തു എല്ലാ ഓഫീസുകളിലും ക്യാമറകളും എല്ലാ വണ്ടികളിലും ജിപിഎസ്സും ക്യാമറയും വെക്കാനും നിർദ്ദേശം നൽകി