പെ 1 : കഴിക്കാൻ എന്താ വേണ്ടത്…
ഇപ്പൊ ഒന്നും വേണ്ട… നിങ്ങളെ പേരെന്താ…
പെ 2 : ഞാൻ സൈനബ ഇവൾ സഫ…
എവിടെയാ നാട്…
സഫ : എത്തിയോപ്യ
കാലത്ത് ആറുമണിയോടെ ഇറങ്ങും അപ്പോയെക്കും സാൻവിച്ചോമറ്റോ ഉണ്ടാക്കിയാൽ മതി
സൈനബ : ശെരി…
സമയം രണ്ട്മണി അവാറായി അവർ പോയതും ഞങ്ങൾ കിടന്നു പെട്ടന്ന് തന്നെ ഉറങ്ങി
ഉണർന്നു ഫോണെടുത്തു നോക്കി അഞ്ചരമണിയാവാറായിരിക്കുന്നു ഞങ്ങൾ എഴുന്നേറ്റു കുളിച്ച് റെഡിയായി പുറത്തേക്ക് ചെന്നു ഡൈനിങ് ടേബിളിൽ സാൻവിച്ചും മുട്ട ചിക്കിപൊരിച്ചതും കുബൂസും മട്ടൻ കറിയും ഉണ്ട് പെട്ടന്ന് തന്നെ കഴിച്ചു പുറത്തേക്കിറങ്ങെ വണ്ടിയുമായി ഡ്രൈവർ പുറത്ത് നിൽപ്പുണ്ട് വണ്ടിയിൽ കയറി ഡ്രൈവർക്ക് ലൊക്കേഷൻ ഷെയർ ചെയ്തു
ഡ്രൈവർ : എണ്ണ അടിക്കണം…
ശെരി…
എന്താ പേര്…
നിസാം…
എവിടെയാ നാട്…
തമിഴ്നാട്…
ഹെഡ് ഓഫീസിലെ ചെയർമാൻ സീറ്റിൽ ഇരുന്നു വിസിറ്റിങ് കാർഡിലെക്ക് ഒരു മെയിൽ ഐഡി കൂടെ എഴുതിച്ചേർത്തു മുന്നിൽ നിൽക്കുന്ന മേനേജറെ നോക്കി
നമ്മുടെ എല്ലാ കമ്പനികളുടെ അഡ്രസ്സും വർക്കേഴ്സ് ഡീറ്റെയിൽസും പത്ത് മിനുറ്റിനുള്ളിൽ എനിക്ക് കിട്ടണം…
സർ അത്…
എന്താ ഇവിടെ ഇല്ലേ ഇതൊന്നും…
ഉണ്ട് സർ…
എങ്കിൽ പെട്ടന്ന് എടുത്തു തരാൻ നോക്ക് മാക്സിമം പത്തുമിനുറ്റ്…
അയാൾ പുറത്തേക്ക് പോയി കുറച്ചുസമയം കൊണ്ടുതന്നെ തിരികെ വരുമ്പോ അയാളുടെ കൈയിൽ ഒരു ഫയൽ ഉണ്ട്…
പത്ത് വർഷത്തെ മുഴുവൻ ഫയലുകളും ബില്ലുകളും കണക്കും സ്കാൻ ചെയ്ത് ഓരോ മാസത്തെയും സപ്പറേറ്റ് ചെയ്ത് ഈ രണ്ട് മെയിൽഐടികളിലേക്ക് ഇന്ന് ഓഫീസ് ടൈം തീരും മുൻപ് സെന്റ് ചെയ്തിരിക്കണം…