അവളെ നോക്കുന്ന എന്നെ ചിരിയോടെ നോക്കി കൊണ്ട്
ഇറങ്ങാൻ സമയം നീയും വാ എന്ന് പറഞ്ഞാലോ എന്ന് തോന്നി…
കോഫി കുടിച്ചുകഴിയുമ്പോയേക്കും അനോൺസ് മെന്റ് വന്നു ലാപ് ടോപ്പ് ബാഗ് മാത്രമേ കയ്യിലുള്ളു എന്നത് ഞങ്ങൾക്ക് ഫ്രീ ആയി നടക്കാൻ സഹായമായി
സീറ്റിൽ ഇരുന്നു കൈയിൽ ചുറ്റിപ്പിടിച്ചു തോളിൽ ഉമ്മ വെച്ച് എന്നെ നോക്കി
ഉറങ്ങിക്കോ…
മ്മ്…
രണ്ടുപേരും കണ്ണടച്ചു കിടന്നു പതിയെ ഉറക്കത്തിലേക്ക്
സൗദിയിൽ ചെന്നിറങ്ങേ കൈകളിൽ കോർത്തുപിടിച്ച പിടി വിട്ടുകൊണ്ട് ചെക്കിങ്ങും കഴിഞ്ഞു പുറത്തേക്ക് നടക്കെ ഒരു ട്രോളിയിൽ ഞങ്ങളുടെ ബാഗുകളും വെച്ചുകൊണ്ട് ഗ്രൗണ്ട് സ്റ്റാഫ് പുറത്തേക്ക് വന്നു പുറത്ത് കാത്തുനിൽക്കുന്ന ലാൻഡ്ക്രൂസറിന്റെ പുറകിലേക്ക് രണ്ട് ബാഗുകളും കയറ്റിവെച്ചവന് അൻപത് റിയാൽ കൊടുത്തുകൊണ്ട് ഞങ്ങൾ വണ്ടിയുടെ പുറകിലെ സീറ്റിലേക്ക് കയറി
വണ്ടിനീങ്ങി തുടങ്ങി അല്പം കഴിഞ്ഞു ഞങ്ങൾ ഉറക്കമായി കണ്ണ് തുറക്കുമ്പോ ഇരു വശത്തും ഇരുൾ നിറഞ്ഞ മരുഭൂമികൾ നൂറ എന്റെ തോളിൽ തലചായ്ച്ചുറക്കമാണ് ലോക്കേഷൻ ഓൺ ചെയ്തു നോക്കി പത്ത്മിനുട്ട് കൂടെയുണ്ടവിടെഎത്താൻ അവളെ മടിയിലേക്ക് ചെരിച്ചുകിടത്തി മുന്നോട്ട് പോയവണ്ടി വിജിനമായ പ്രദേശത്തെ ഒറ്റപെട്ട വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറവേ നൂറയെ വിളിച്ചുണർത്തി അവളുണർന്നു ചുറ്റും നോക്കി
ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങുമ്പോയേക്കും അയാൾ പെട്ടികൾ എടുത്തു പുറത്ത്തുവെച്ചു അതുമായി വാതിലിനരികിലേക്ക് നടന്നു രണ്ട് സ്ത്രീകൾ വന്നു പെട്ടികളെടുത്ത് അകത്തേക്ക് നടന്നു ഞങ്ങൾ വീടിനുള്ളിലേക്ക് കയറി അവർ പെട്ടികൾ മുറിയിൽ കൊണ്ടുവെച്ചു