ശെരി…
മുടി ചീകി കെട്ടി എന്റെ ഷർട്ടിന്റെ ബട്ടനിട്ടശേഷം നിലത്തിരുന്നു സോക്സ് ഇട്ടു തന്ന് ഷൂ എടുത്തു ഇട്ടുതന്ന് ലെയ്സ് കെട്ടി എഴുനേറ്റ് മുഖത്ത് നോക്കാതെ സ്പ്രേ അടിച്ചു തരുന്ന അവളെ ചേർത്തു പിടിച്ചു
നൂറാ…
മ്മ്…
എന്നെ നോക്ക്…
മ്മ്…
അവളുടെ താടിയിൽ പിടിച്ചുയർത്തി അവളുടെ കലങ്ങിയ കണ്ണ് കണ്ട് ഉള്ള് പിടഞ്ഞു അവളെ നെഞ്ചോട് ചേർത്തുപിടിച്ചു
ചെല്ല്… ചെന്നു നിന്റെ പാസ്പോർട്ട് എടുത്തു വാ…
വിടർന്ന കണ്ണുകളോടെ എന്നെ നോക്കി
ശെരിക്കും…
മ്മ്… ഈ കണ്ണീരും കണ്ടു പോയാൽ അവിടെത്തും മുൻപ് തിരിച്ചിങ്ങുപോരാൻ തോന്നുമെനിക്ക്… ചെല്ല് നീ പാസ്പോർട്ട് എടുത്തുവാ… ഞാൻ ഖാലിദിനെ വിളിച്ച് നീ കൂടെ വരുന്നുണ്ടെന്ന് പറയട്ടെ…
കാലിദിനെവിളിച്ച് സംസാരിച്ചാശേഷം മന്തൂബിനെയും വിളിച്ചു നൂറക്ക് ടിക്കറ്റെടുക്കാൻ പറഞ്ഞ് അവളുടെ പാസ്പോർട്ട് കോപ്പി അയച്ചുകൊടുത്തു
അകത്തേക്ക് പോയി തിരികെ വരുന്നവളുടെ കൈയിൽ ഒരു ട്രോളി ബാഗുണ്ട്
യൂബർ ബുക്ക് ചെയ്തു വെയിറ്റ് ചെയ്തുനിൽക്കേ ജോലിക്കാരികളോട് ചെയ്യേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു യൂബർ വന്നപ്പോഴും അവർ നോക്കിനിൽക്കുന്നതിനാൽ ഞാൻ കോ ഡ്രൈവർ സീറ്റിലും അവൾ പുറകിലും കയറി എയർ പോർട്ടിൽ ഗ്രീൻ ചാനലിലൂടെ ചെന്നു വി ഐ പി ലോഞ്ചിലിരിക്കെ അവളെന്റെ കൈയിൽ കൈ കോർത്തുപിടിച്ചിരിപ്പുണ്ട്
മജ്നൂ…
മ്മ്…
കോഫി…
ഇരിക്ക് ഞാൻ വാങ്ങിവരാം…
ഞാനും…
വാ…
ഓരോ കോഫിയും വാങ്ങി സീറ്റിൽ വന്നിരുന്നു
നീ എപ്പോഴാ ബാഗ് പാക്ക് ചെയ്തേ…
നീ കുളിക്കാൻ പോയപ്പോ…