മ്മ്…
ഒന്ന് രണ്ട് ദിവസം കൂടുമ്പോ ഇടക്ക് വണ്ടി സ്റ്റാർട്ട് ചെയ്യാൻ ആനിനോട് പറയണം അതവര് മൂന്നുപേരും ചെയ്തോളും ബാബയുടെ വീട്ടിൽ പോയി അവിടെ ഇടക്ക് ക്ലീൻ ചെയ്യാനും അവിടുത്തെ വണ്ടികൾ സ്റ്റാർട്ട് ചെയ്തിടാനും അവരെ ടാക്സിയിൽ അയച്ചാൽ മതി…
മ്മ്…
എപ്പോഴും ഒരാളെ എങ്കിലും ഇവിടെ നിർത്തണം ഒറ്റക്ക് നീ എവിടേലും തട്ടിവീണാൽ പോലും ആരുമറിയില്ല…
മ്മ്…
എന്തേലും പേടിയോ ടെൻഷനോ തോന്നിയാൽ എന്നെ വിളിക്കണം…
മ്മ്…
കുറച്ച് ദിവസം കൊണ്ട് അഫിയൊക്കെ ഇങ്ങെത്തും…
എന്റെ കാര്യം ആലോചിച്ചിങ്ങനെ ടെൻഷനാവണ്ട ഞാൻ നോക്കിക്കൊള്ളാം ജോലി കിടയിൽ ഭക്ഷണം കഴിക്കാനും ഉറങ്ങാനും ഒന്നും മറക്കാതിരുന്നാൽ മതി…
മ്മ്…
അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു മുറിയിൽ ചെന്നു കുളിച്ചിറങ്ങുമ്പോ അവളെന്റെ ബാഗ് പാക്ക് ചെയ്യുന്നത് കണ്ടുകൊണ്ടവളുടെ അരികിൽ ചെന്നവളെ വയറിലൂടെ ചുറ്റിപ്പിടിച്ചു
എന്താ ചെയ്യുന്നേ…
(ചിരിയോടെ തലചരിചെന്റെ കവിളിൽ ഉമ്മവെച്ചു) മുണ്ടും ഷർട്ടും പാന്റും കോട്ടും ബർമുടയും ഷോർട്സും ഷഡിയും സോക്സും ചെരിപ്പും പേസ്റ്റും ബ്രഷും സോപ്പും മുടികുടുക്കും സ്പ്രെയും കാജൽ സ്റ്റിക്കും ഷൂ പോളിഷും വെച്ചിട്ടുണ്ട്… വേറെ എന്തെങ്കിലും വെക്കാനുണ്ടോ…
മ്ഹും…
പാസ്പോർട്ടും ടിക്കറ്റും ഐ പാടും പേഴ്സും ലാപ്പിന്റെ ബാഗിൽ വെച്ചിട്ടുണ്ട്
മ്മ്…
എയർപോർട്ടിലേക്ക് ഞാനും വന്നോട്ടെ…
പ്രതീക്ഷയോടെ നോക്കുന്ന അവളുടെ മുഖത്ത് നോക്കി പറ്റില്ലെന്ന് പറയാൻ തോന്നിയില്ല