അവളെന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു ചിരിയോടെ കണ്ണിലേക്കു നോക്കി
വാക്ക് പറഞ്ഞത് എന്നോടല്ലേ… അത് സാരമില്ല… പോയിട്ട് വാ… സമയം കിട്ടുമ്പോ വിളിക്കണം…
മ്മ്…
എപ്പോയാ പോവുന്നെ…
കുറച്ച് സമയംകൊണ്ട് ഇറങ്ങണമെന്ന് കരുതുകയാ…
മ്മ്… എങ്ങനെയാ പോവുന്നെ… ഒറ്റക്കാണോ…
മ്മ്… ഒറ്റക്ക്… ഫ്ലൈറ്റ് എടുക്കുകായാ… ഡ്രൈവ് ചെയ്തുപോയാൽ ഓരോ സ്ഥലത്തും ഒരുപാട് ടൈം വേസ്റ്റ് ആവും…
അതാ നല്ലത്… ഒറ്റക്ക് ഡ്രൈവ് ചെയ്തു പോയാൽ എനിക്കൊരു സമാധാനമുണ്ടാവില്ല…
മ്മ്… ടെൻഷനാവണ്ട ഞാൻ പെട്ടന്ന് വരാൻ നോക്കാം…
റെസ്റ്റൊക്കെ എടുത്ത് ജോലി ചെയ്താൽ മതി അല്ലാതെ പെട്ടന്ന് തിരികെ വരാൻ കരുതി രാത്രിയും പകലും നോക്കാതെ ജോലിചെയ്തു ക്ഷീണിക്കണ്ട…
മ്മ്… ഫയൽസ് ചെക്ക് ചെയ്യാനും ഹെല്പ്പിനും ഓരോ സ്ഥലത്തും ക്വാളിഫൈഡ് ആയ വലിയൊരു ടീമിനെ അപ്പോയിന്റ് ചെയ്തിട്ടുണ്ട്… അല്ലാതെ ഞാനൊറ്റക്ക് ചെയ്താൽ അതൊന്നും ഈ കൊല്ലം തീരില്ല… വലിയൊരു അഴിച്ചുപണിതന്നെ വേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത്…
മ്മ്… പാക്ക് ചെയ്തോ…
കാര്യമായ പാക്കിങ് ഒന്നുമില്ല ജസ്റ്റ് ഒരു അഞ്ച് ജോഡി ഡ്രെസ്സ് മാത്രം ബാഗേജ് കൂടിയാൽ ചുമന്നോണ്ട് നടക്കാൻ ബുദ്ധിമുട്ടാണ്…
മ്മ്…
എന്തെങ്കിലും സാധനങ്ങൾ വാങ്ങാനുണ്ടെങ്കിൽ വിളിച്ച് പറഞ്ഞാൽ കൊണ്ടുത്തരുമല്ലോ…
മ്മ്…
വല്ല ഹോസ്പിറ്റൽ ആവശ്യമോ മറ്റ് എമർജൻസിയോ വന്നാലോ എന്ന് കരുതി തൽക്കാലത്തേക്ക് ഒരു ഡ്രൈവറെ ഏർപ്പാട് ചെയ്തിട്ടുണ്ട് അവൻ പച്ചക്കറി കടയിലുള്ളവരുടെ റൂമിൽ നിന്നോളും അവന്റെ നമ്പർ ഞാൻ നിനക്കയച്ചിടാം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി…