ഓഫീസിൽ നിന്നും വലിയ തിരക്കുകൾക്ക് താത്കാലിക വിരാമമിട്ടുകൊണ്ട് വൈകുന്നേരം നൂറക്കരികിൽ ഓടിയെത്തി പ്രണയനിമിഷങ്ങൾ പങ്കുവെക്കെ
നൂറാ…
മ്മ്…
എനിക്ക് ചെറിയൊരു യാത്രപോണം…
ഇന്നലെ പോലെ രാത്രി വരാതിരിക്കുമോ…
മ്മ്… കുറച്ച് ദിവസത്തേക്കുള്ള യാത്രയാണ്… ഒരു ബിസിനസ് ട്രിപ്പ്… ജിസിസിയിലെ കാര്യങ്ങൾ ഏറ്റെടുക്കാൻ ഇനിയും വൈകിയാൽ ശെരിയാവില്ല… നടക്കുന്ന ചതി അത്ര വലുതാണ്… എല്ലായിടങ്ങളിലും നേരിട്ടുചെന്ന് മൊത്തം ഫയലുകൾ കലക്റ്റ് ചെയ്യണം… ഇന്ന് പോയാലെ ഉൽഘടനത്തിനു മുൻപെനിക്ക് തിരികെ ഏത്താൻ പറ്റൂ…
മ്മ്…
മൗനിയായ അവളുടെ കവിളിൽ തലോടി
എന്റെ സആദാ… നിനെവിട്ട് പോവാൻ ദുഃഖമില്ലാഞ്ഞിട്ടല്ല… കളവു നടക്കുന്നു എന്നറിഞ്ഞ ശേഷവും ഒന്നും ചെയ്യാതിരുന്നാലെങ്ങനെയാ… ആരും തിരിഞ്ഞുനോക്കാനില്ലാത്തതിനാലാണ് ഈ കളവു മുഴുവനും നടന്നത് ഇനിയുമിതങ്ങനെ വിട്ടാൽ പറ്റില്ല… എങ്ങനെ കട്ടാലും നമുക്ക് ആവശ്യത്തിലധികമുള്ളത് കിട്ടുന്നുണ്ട് പക്ഷേ കക്കുന്നതിൽ ഒരു പങ്ക് അത് ആരോരുമില്ലാത്തവർക്ക് കിട്ടേണ്ടതല്ലേ… അത് കട്ട് പോവുന്നു എന്നറിഞ്ഞിട്ടും അത് തടയേണ്ട ഞാൻ അതിന് കഴിയുമായിരുന്നിട്ടും എന്റെ സ്വാർത്ഥതക്ക് വേണ്ടി തടയാതിരിക്കുന്നത് ഞാനും ആ കളവിൽ പങ്കുചേരലല്ലേ…
മ്മ്…
നിനക്ക് സങ്കടമുണ്ടെന്നറിയാം എന്നും നിന്റെ മുന്നിൽ വരുമെന്ന് വാക്കുപറഞ്ഞതും മറന്നിട്ടില്ല നീ കൂടെ വന്നാൽ എന്റെ ശ്രെദ്ധ പാതിയും നിനിലായിപ്പോകും അതുകൊണ്ടാ നീ കൂടെ വരേണ്ടെന്നു പറഞ്ഞത്…