പെട്ടന്ന് കുളിച്ച് വരുമ്പോയേക്കും സൈതും ശിഹാബും എത്തിയിട്ടുണ്ട് അനു കട്ടൻ ഇട്ടുവെച്ചിട്ടുണ്ട് കട്ടനും എടുത്ത് വണ്ടി സ്റ്റാർട്ട് പുറത്തുകൊണ്ടിടുമ്പോയേക്കും അവന്റെ പെട്ടികളും ബാഗും എല്ലാം അവർ മൂന്നുപേരും എടുത്ത് വണ്ടിയിൽ കൊണ്ടുവെച്ചിട്ടുണ്ട്
നാലുപേരും കയറിയതും വണ്ടി എയർപോർട്ട് ലക്ഷ്യമാക്കി കുതിച്ചു എയർപോർട്ടിൽ എത്തി ഞങ്ങളെ ഹഗ് ചെയ്തു അവൻ അകത്തേക്ക് പോയി വണ്ടിയെടുത്തു പുറകെ വരാൻ അവരോട് പറഞ്ഞ് അബ്‌ദുല്ലയുടെ വണ്ടിയിൽ ചെന്നു കയറി അവൻ വണ്ടിയെടുത്തു
നീ എപ്പോ എത്തി…
നീ വരുമ്പോ അവൻ അകത്തേക്ക് കയറിയിട്ടേ ഉള്ളൂ…
റംഷാദിനു കാൾ ചെയ്തു
ഹലോ…
ആ ഇക്കാ…
വെയിറ്റ് എല്ലാം ഒക്കെ അല്ലേ…
ആണിക്കാ… ഞാൻ കസ്റ്റംസ് ചെക്കിങ്ങിൽ നിൽക്കുകയാ…
മ്മ്… നീ സഹായത്തിനു വിളിച്ചിട്ട് വരാത്തവരെ നീയും സഹായിക്കാൻ പോവണ്ട…
അതിന് ഞാനിവിടെ ആരെ സഹായിക്കാനാ…
നീ പോവുന്ന ഫ്ളൈറ്റിൽ സയിതും ഉണ്ടാവും കൂട്ടുകൂടാനും പരിജയം പുതുക്കാനും ഒന്നും നിൽക്കണ്ട നിന്നെ കൂട്ടാൻ എയർപോർട്ടിൽ വണ്ടി വരും അത് നിന്നെ മാത്രം കൂട്ടാൻ ആണ് സൈദിനെ അല്ല… അവനെ ചുമക്കാൻ നിൽക്കണ്ട ഇനി ഇങ്ങോട്ട് സംസാരിക്കാൻ വന്നാലും സംസാരത്തിനുനിൽക്കണ്ട… തിരക്കുണ്ടെന്ന് പറഞ്ഞേക്ക്…
ശെരിയിക്കാ…
കോഫി ഷോപ്പിന് മുന്നിൽ വണ്ടിനിർത്തി കോഫിയും കുടിച്ചു അബ്‌ദുൾലയോട് സലാം ചൊല്ലി ഞങ്ങൾ തിരിച്ചു
ബിച്ചുവിനോട് റംഷാദ് കയറിയിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതിന് എയർപോർട്ടിൽ പോവാൻ അവൻ ആരെയോ ഏർപ്പാട് ചെയ്തിട്ടുണ്ടെന്നു പറഞ്ഞു