എല്ലാരും സമ്മതം പറഞ്ഞു നാല് ടീമും (ഞങ്ങൾക്ക് മുൻപ് കളി കഴിഞ്ഞിരിക്കുന്നവരെ കൂടെ വിളിച്ചു) അവിടെനിന്നും തിരിച്ചു
അബ്‌ദുല്ല : ഉസ്മാൻ ശെരിക്കും ഞെട്ടുമല്ലേ…
അവന് ഓർമ തന്നെ ഇല്ല…
അർധരാത്രിയായതിനാൽ ഇടവിട്ട് ചില വണ്ടികൾ മാത്രം ശ്രെദ്ധയോടെ പോവുന്ന റോഡിലൂടെ വാഹനങ്ങൾ റോഡ് സ്പീഡിനനുസൃഥമായി നീങ്ങിയത് കൂടെയുള്ള പല വാഹനങ്ങൾക്കും കൂടെ ഓടി എത്താൻ കഴിയില്ലെന്നും ക്യാമറ അടിച്ചാൽ അവർ ഫൈൻ അടക്കേണ്ടിവരും എന്നതിനാൽ അവർ ക്യാമറ അടിപ്പിക്കില്ല എന്നതും അറിയുന്നതിനാൽ മാത്രമാണ് അത്യാവശ്യം വലിയ ഇരുൾ നിറഞ്ഞ ഫാം ഹൌസ് ഗേറ്റിന് മുന്നിൽ വണ്ടികൾ ചെന്നുനിന്നതും ഒരാൾ വന്നു ഗേറ്റ് തുറന്നു വണ്ടികൾ വരിവരിയായി അകത്തേക്ക് കയറി വണ്ടികളിൽ നിന്നും എല്ലാവരും ഇറങ്ങി
ഉസ്മാൻ : എന്താ ബിലാൽ ഇവിടെ ലൈറ്റൊന്നുമില്ലേ
ബിലാൽ ജോലിക്കാരനെ നോക്കി ഇതെന്താ ലൈറ്റിടാത്തത് എന്ന് ചോദിച്ചതും അയാൾ ലൈറ്റിടാനായി പോയി ഓരോരുത്തരും വണ്ടിയിൽ നിന്നും സ്‌നോസ്പ്രേയും പേപ്പർ ബ്ലാസ്റ്റും ഒക്കെ കൈയിലാക്കി ലൈറ്റ് ഓൺ ആയതും ചുറ്റിലും ബലൂണുകളും പേപ്പറുകളും കൊണ്ടലങ്കരിച്ചത് കണ്ട് എന്തെന്നറിയാതെ നിൽക്കുന്ന ഉസ്മാനെ ഞെട്ടിച്ചുകൊണ്ട് ശബ്ദത്തോടെ കളർ പേപ്പറുകൾ ഉസ്മാനു മേൽ വീണു “ഹാപ്പി ബർത്ത്ഡേ ഉസ്മാൻ” അലറിയുള്ള ഞങ്ങളുടെ വിളിയോടൊപ്പം ഞെട്ടിത്തരിച്ചുള്ള അവന്റെ നിൽപ്പ് മാറും മുൻപ് സ്‌നോ സ്പ്രേകൾ അവനെ കുളിപ്പിച്ചു
അവൻ കഴുകിവന്ന ശേഷം കേക്ക് കട്ടിങ്ങും കഴിഞ്ഞു ഫുഡും കഴിച്ചു കഴിയുമ്പോയേക്കും സമയം വൈകി ഇനി വീട്ടിൽ ചെന്നു കുളിച്ചിട്ട് വേണം എയർപോർട്ടിൽ പോവാൻ എന്നതിനാൽ മ്യൂസികിനും ആഘോഷത്തിനും അവരെ വിട്ടു മുബാറക് എന്നെ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞതിനാൽ അബ്‌ദുല്ല അവന്റെ വീട്ടിലേക്കും ഞാനും മുബാറക്കും എന്റെ വീട്ടിലേക്കും തിരിച്ചു