ഫഹദിന്റെ കാലിൽ പിറന്ന ആദ്യ ഗോൾ സുഡാനികളുടെ വല കുലുക്കിയതിന്റെ പ്രതികാരമായി മഹ്മൂദിന്റെ കാലിൽ നിന്നും വെടിയുണ്ട കണക്കെ വന്ന ബോൾ ഞങ്ങളുടെ വലയിൽ പതിച്ചു രണ്ട് ടീമുകളും ശക്തമായ ഡിഫൻസ് തീർത്തതിനാൽ മറ്റൊരു ഷൂട്ട് പോലും പിറക്കാതെ ഹാഫ്ടൈം കടന്നും ഗോൾ നിലയിൽ യാതൊരു മാറ്റവും സംഭവിക്കാതെ സമയം മുന്നോട്ട് നീങ്ങേ ഹമദിന്റെ കാലിൽ നിന്നും ഫഹദിന്റെ കാലുകൾക്കിടയിലൂടെ പോയ പാസ് മുബാറക്കിന് വേണ്ടി ഫഹദ് മിസ്സ് ചെയ്തത് ഓടിയടുത്ത മുബാറക് സ്റ്റോപ്പ് ചെയ്യാതെ സുഡാനികളുടെ വലയെ ലക്ഷ്യമാക്കി ഷൂട്ട് ചെയ്തു പന്ത് ലക്ഷ്യം കണ്ടതും ആർപ്പു വിളിയോടെ ജേഴ്സിയാൽ മുഖം മറച്ചു കൈകൾ വിടർത്തി ഓടി വരുന്ന മുബാറക്കിനെ എടുത്തുയർത്തി സന്തോഷം പങ്കുവെച്ച ശേഷം ഇനി നമുക്കൊരു ഗോൾ വേണമെന്നില്ല ഇനി വേണ്ടത് ഡിഫൻസ് ആണ് ഇനി അവരൊരു ഗോൾ തന്നാൽ തിരികെ കൊടുക്കാൻ സമയമില്ല എന്ന ടീം ക്യാപ്റ്റൻ അമീനിന്റെ തീരുമാനത്തെ ശിരസാ വഹിച്ചു ഡിഫൻസ് ശക്തമാക്കി ഓരോരുത്തരെയും മാർക്ക് ചെയ്തു കളി തീരാൻ അല്പസമയം മാത്രം ബാക്കിനിൽക്കേ ഡിഫൻസിൽ ശ്രെദ്ധ ചെലുത്തിയ ഞങ്ങൾക്ക് നേരെ അറ്റാക്കിൽ ശ്രെദ്ധ ചെലുത്തിയ അവരുടെ വലയിലേക്ക് ഞങ്ങളുടെ വിജയമുറപ്പിച്ചുകൊണ്ട് ഹമദ് ഞങ്ങൾക്കായി മൂന്നാമത്തെ ഗോൾ അടിച്ചുകയറ്റി ഇനി അവർ ജയിക്കില്ല എന്ന ബോധ്യമുണ്ടെങ്കിലും മൂന്നേ ഒന്നെന്ന ലീഡ് നിലനിർത്താൻ വേണ്ടി ഞങ്ങൾ ശ്രെമിച്ചുകൊണ്ടിരുന്നു കളി കഴിഞ്ഞു റിയാൽ കൈയിൽ വാങ്ങി
ആമീൻ : ഫുഡ് കഴിക്കാൻ പോയാലോ…