ഹേയ്… നീയും ഞാനും ഇപ്പൊ കുറച്ച് മാസങ്ങളായി സുഹൃത്തുക്കളല്ലേ…
എന്തേ അതിലിപ്പോ നിനക്കൊരു സംശയം…
പറയുന്നത് മുഴുവൻ കേൾക്ക്…
എങ്കിൽ പറ…
ഞാൻ ഒന്നുമില്ലാത്ത ഒരുവനും നീ നല്ല സ്വത്തുള്ള ഒരുവനും ആയ സമയത്ത് നീ എനിക്ക് വേണ്ടതെല്ലാം തന്നു സഹായിച്ച് കൂടെനിന്നു എനിക്കൊരു നല്ല ജോലി ലഭിക്കാൻ പോലും നീ സഹായിച്ചു ആ ജോലിക്കൊണ്ട് ഞാൻ ലൈഫിൽ രക്ഷപെട്ടു കുറച്ചുകാലം കഴിഞ്ഞു നീ എന്തൊക്കെയോ പ്രശ്നങ്ങളിൽ പെട്ടു കഷ്ടപ്പാടും കണ്ണീരുമായി നിൽക്കുമ്പോ നീ ദാനം തന്നജോലിക്കൊണ്ട് എനിക്ക് നിന്നെ സഹായിക്കാൻ കഴിയുന്ന സിറ്റുവേഷൻ ആയിട്ടും ഞാൻ നിന്നെ സഹായിക്കാതെ നിനക്ക് സ്റ്റാന്റേർഡ് പോരെന്നു പറഞ്ഞ് നിന്നെ കുറ്റപെടുത്തുക കൂടെ ചെയ്തു ഇതാണ് നമ്മുടെ സ്റ്റോറി എന്ന് കരുത് നീ എന്ത് ചെയ്യും
എനിക്ക് പറ്റുമെങ്കിൽ നിന്നെ മൊത്തമായി നശിപ്പിച്ചുകളയും… ഒന്നിനും പറ്റില്ലെങ്കിൽ നശിച്ചുപോവാൻ ശപിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും…
ഇപ്പൊ പറഞ്ഞ കഥയിലെ ഞാനാണ് നിന്റെ ഉപ്പാന്റെ പി എ സയിദ് കഥയിലെ നീ നാളെ രാവിലെ നാട്ടിൽ പോവാനായി എന്റെ റൂമിലിരിപ്പുണ്ട്…
ഹേ…
ആ…
സെയിദിന്റെയും റംഷാതിന്റെയും കഥ മുഴുവനായി അവന് പറഞ്ഞുകൊടുത്തു കഴിയുമ്പോയേക്കും ഞങ്ങൾ അവന്മാര് അയച്ച ലൊകേഷനിൽ എത്തി വണ്ടി വാലറ്റ് പാർക്കിങ്ങിൽ കൊടുത്തു അല്പം മാറി നിൽക്കെ
അവനെ ഇപ്പൊ എന്താ ചെയ്യുക എന്തേലും കേസ് കൊടുത്താലോ…
അതൊന്നും വേണ്ട അവൻ കാരണമല്ലേ അവനാ ജോലി കിട്ടിയേ അവന്റെ ജോലി പോയാൽ മതി