ബാബക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ല…
നീ എത്ര ദിവസമായി വന്നിട്ട് ഇന്നാണോ നായെ വിളിക്കാൻ തോന്നിയത്…
തിരക്കിലായിരുന്നെടാ… ഇന്നുതന്നെ തിരക്ക് കഴിഞ്ഞിട്ടല്ല…
എല്ലാരും കൂടെ നിനെയിന്നു കൊല്ലും…
അത് മിക്കവാറും നിങ്ങൾ ചെയ്യും… ബിസിനസ് നോക്കി നടത്തുന്നതിന്റെ തിരക്ക് നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല…
അതറിയാവുന്നത് കൊണ്ടല്ലേ ബാബ പറഞ്ഞിട്ടും ഞാൻ നീട്ടിനീട്ടിക്കൊണ്ടുപോവുന്നത്…
നിനക്കത് പറയാം ഖാലിദ് ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നെ ഇല്ല… കട്ട് കട്ട് എവിടെയൊക്കെയാ കള്ളന്മാർ ഉള്ളതൊന്നും എങ്ങനെയൊക്കെയാ കട്ടതെന്നും മുഴുവനായി കണ്ടുപിടിക്കുമ്പോയേക്കും എന്റെ പാതി ആയുസ് തീരുമെന്നാ തോന്നുന്നത്…
എന്ത് പറ്റി… എന്തെങ്കിലും പ്രശ്നമുണ്ടോ…
അതൊക്കെയുണ്ട് ആളുകളെ ഏകദേശം ഞാൻ കണ്ടുപിടിച്ചു എങ്ങനെയാ കക്കുന്നതെന്നറിയാൻ നിങ്ങളെല്ലാരും ഒന്ന് ഹെല്പ് ചെയ്യേണ്ടിവരും…
അതൊക്കെ ചെയ്യാം… എന്താ ചെയ്യേണ്ടതെന്നു മാത്രം പറഞ്ഞാൽ മതി…
അതവിടെ നിൽക്കട്ടെ എനിക്ക് വേണ്ടി നീ വേറൊരു ഹെല്പ് ചെയ്യണം…
എന്താ…
നീ ഇത് എങ്ങനെ എടുക്കുമെന്നറിയില്ല എങ്കിലും ഞാൻ പറയാം… നിനക്കെന്തേലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാനിങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടില്ല എന്ന് കരുതി മറന്നേക്ക്…
കാര്യം പറയ് നീ…
നിന്റെ ബാബയുടെ പി എ ഇല്ലേ…
ഹാ… സെയിദ്… അവൻ നിന്റെ സുഹൃത്തല്ലേ…
സുഹൃത്തെന്ന് പറയാൻ മാത്രം ബന്തമൊന്നുമില്ല ഒരേ നാട്ടുകാരാണ്…
അവൻ ബാബയോട് നീ അവന്റെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞിട്ടുണ്ടല്ലോ… അതെന്തേലും ആവട്ടെ… ഞാൻ എന്താ ചെയ്യണ്ടത്… അവന് എന്തേലും പ്രശ്നമുണ്ടോ…