ഫോൺ കട്ട് ചെയ്തതും അതുവരെ അവനോട് പറയുമ്പോ വേണ്ടെന്ന പോലെ എന്റെ കൈയിൽ പിടിമുറുക്കുകയും ആക്ഷൻ കാണിക്കുകയും ചെയ്ത
റംഷാദ് : എന്തിനായിരുന്നിക്കാ വെറുതെ അവനിപ്പോ ഇങ്ങളോട് ദേഷ്യമായിട്ടുണ്ടാവില്ലേ…
എനെപ്പറ്റി ആരെന്തു കരുതും എന്ന് കരുതി ജീവിക്കാനൊന്നും എനിക്ക് പറ്റില്ല ഞാനിങ്ങനെയാ നീ എന്നെ ഇപ്പൊ ആദ്യമായി കാണുകയൊന്നുമല്ലല്ലോ… അവനോട് അത്രയെങ്കിലും പറഞ്ഞില്ലേൽ എനിക്കൊരു സമാധാനമുണ്ടാവില്ല…(അവരെ നോക്കി) ഞാൻ പറഞ്ഞാലും ഇല്ലെങ്കിലും കാലം ഒന്നിനും കണക്കുചോദിക്കാതിരിക്കില്ല…
ഓരോ ചായ കൂടെ കുടിച്ചു അവിടെയിരിക്കെ ഫോണെടുത്തു ചെവിയോട് ചേർത്തു നിശബ്ദതയെ മുറിച്ചു കൊണ്ട്
അസ്സലാമു അലൈക്കും മുതീർ…
വ അലൈകും അസ്സലാം മുതീർ…
എവിടെയാണ് തിരക്കിലാണോ…
എന്ത് തിരക്ക് വെറുതെ ഇരിക്കുകയാ… ബർത്ഡേ ഓർമയില്ലേ…
അതൊക്കെ ഉണ്ട്… ഇപ്പൊ വിട്ടാലോ… ഒരു ഗെയിംയും ഇടാം…
ഒക്കെ മേൻ… ഞാൻ അങ്ങോട്ട് വരാം…
ഒക്കെ…
ഫോൺ വെച്ച് ഖാലിദിനെ വിളിച്ചു
അസ്സലാമു അലൈക്കും…
വ അലൈക്കും അസ്സലാം… കൈഫൽ ഹാൽ…
സുഖം… നിനക്കോ…
സുഖം… എന്താണ് വിശേഷം…
എനിക്കൊന്നു പുറത്ത് പോണമായിരുന്നു…
ടിക്കറ്റിടാൻ മന്തൂബിനോട് പറഞ്ഞാൽ പോരേ…
അതല്ല… എനിക്ക് ഇപ്പൊ ഒന്ന് പുറത്ത് പോണമായിരുന്നു റംഷാദിനെ റൂമിൽ ഇരുത്തുന്നത് പ്രശ്നമുണ്ടോ എന്ന് ചോദിക്കാൻ വിളിച്ചതാ…
എന്ത് പ്രശ്നം… നീ എന്തൊക്കെയാ ചോദിക്കുന്നത്…
ഞാൻ ഇല്ലാത്തപ്പോ റൂമിൽ ആരെയും ഇരുത്തരുതെന്ന് ഞാൻ വന്നപ്പോ പറഞ്ഞില്ലായിരുന്നോ…