ഉണ്ടെടാ നമ്മുടെ പള്ളി ഗ്രൂപ്പിലും നാട്ടിലെ ഗ്രൂപ്പിലും ഏകദേശം എല്ലാരും ഉണ്ട്…
മ്മ്… നമ്മുടെ സലിംകാന്റെ മോൻ റംഷാദ് ഇവിടെ ഉണ്ടെന്ന് പറയുന്നകേട്ടല്ലോ എന്തേലും വിവരമുണ്ടോ…
അറിയില്ല വന്നപ്പോ ഇടക്കൊക്കെ വിളിയുണ്ടായിരുന്നു പിന്നെ അതുമില്ല… ചിലപ്പോ മഹല്ല് ഗ്രുപ്പിൽ നമ്പർ കാണുമായിരിക്കും…
നിന്റെ ഫ്രണ്ടല്ലായിരുന്നോ നീ എപ്പോഴും അവന്റെ കൂടെ ആയിരുന്നില്ലേ എന്നിട്ട് നിന്റെ കൈയിൽ നമ്പർ പോലുമില്ലേ…
നിനക്കെന്തിന്റെ കേടാ വെറുതെ ഓരോ ആവശ്യം പറഞ്ഞ് വിളിച്ചോണ്ടിരിക്കും നമുക്ക് നമ്മുടെ കാര്യം നോക്കാൻ തന്നെ സമയമില്ല അപ്പോഴാ… നീ വെറുതെ അങ്ങോട്ട് ചെന്നോരോ വള്ളിക്കെട്ടെടുത്ത് തലയിൽ വെക്കേണ്ട അവനൊന്നും നമ്മുടെ സ്റ്റാന്റേർടിന് പറ്റില്ല…
സയിദേ… നിന്റെ ഈ സ്റ്റാന്റേർഡ് ഉണ്ടാവും മുൻപ് ഇപ്പൊ നിന്റെ സ്റ്റാന്റെർഡിന് പറ്റാത്ത അവന്റെ ചിലവിലായിരുന്നുനീയൊക്കെ നാട്ടിൽ തെണ്ടിതിരിഞ്ഞതെന്ന് ഓർമ്മയുണ്ടോ… പുതിയടുത്തേ സലീമിന്റെ മോൻ റംഷാദ് പുതിയെടുത്ത് തറവാട്ടിലെ ജോലിക്കാരി ആയിഷന്റെ മോനെ സയിദ് തോളിൽ കൈയിട്ടു കൂടെ കൂട്ടുമ്പോയും കറങ്ങാനും ഫുഡ് കഴിക്കാനും അവന്റെ ചിലവിൽ കൊണ്ടുനടക്കുമ്പോഴും നിന്റെ സ്റ്റാന്റേർഡ് എന്താണെന്നവൻ ചിന്തിച്ചിരുന്നെങ്കിൽ അവന്റെ ഉപ്പാനോട് പറഞ്ഞ് നിനക്കവനൊരു വിസ ശെരിയാക്കി തന്നില്ലായിരുന്നുങ്കിൽ ഇന്ന് ഇവിടെ ഈ ജോലിയും നീ നാട്ടിൽ ഉണ്ടാക്കിയിട്ടിരിക്കുന്ന വീടും നിന്റെ കാറും ഇപ്പൊ ആൾക്കാരെ മുന്നിൽ കാണിക്കുന്ന അളിഞ്ഞ സ്റ്റാന്റെർഡും ഒന്നും ഉണ്ടാവില്ലായിരുന്നു… സയിദെ നാളെ അവന്റെ മുന്നിൽ പോയി യാചിച്ചു നിൽക്കേണ്ട അവസ്ഥ നിനക്കുണ്ടാവാതിരിക്കട്ടെ… അപ്പൊ കാണുന്നവനെ അപ്പാന്ന് വിളിക്കുന്ന നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യമില്ല ഇനി എന്നെ വിളിക്കരുത് ഞാൻ വെച്ചേക്കുവാ…