ഇടറിയശബ്ദത്തോടെ അവൻ പറഞ്ഞത് കേട്ടവന്റെ തോളിൽ കൈ ഇട്ട് ചേർത്തുപിടിച്ചു
നിനക്ക് സൈദിനെ ഒന്ന് വിളിച്ചൂടായിരുന്നോ… അവനെന്തായാലും സഹായിക്കാതിരിക്കില്ലല്ലോ… അവന് എല്ലാരേം നല്ല കാര്യമാണല്ലോ ഒരു മീറ്റിംഗിൽ എന്നെ കണ്ടപ്പോ എത്ര സന്തോഷത്തോടെയാ അവൻ വന്ന് സംസാരിച്ചതെന്നറിയുമോ… അതിന് ശേഷം എന്നെ ഇടയ്ക്കിടെ വിളിക്കാറുമുണ്ട്… മാത്രവുമല്ല അവനെ നീ ഒരുപാട് സഹായിച്ചതല്ലേ… അവനിപ്പോ ഷെയ്ഖ് റാക്കിബിന്റെ പി എ അല്ലേ അവൻ വിചാരിച്ചാൽ നടക്കാത്ത കാര്യമൊന്നുമല്ലല്ലോ…
(ചെറു ചിരിയോടെ എന്നെ നോക്കി) ഞാൻ വിളിച്ചിരുന്നു എല്ലാം പറയുകയും ചെയ്തു എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞ് പിന്നെ വിളിക്കുകയുമില്ല ഞാൻ വിളിച്ചാൽ തിരക്കിലാണ് പിന്നെ വിളിക്കാം എന്ന് പറയും ഞാൻ അവനൊരു ശല്യമാവുന്നുണ്ട് എന്ന് തോന്നിയതിനാൽ പിന്നെ ഞാനും വിളിക്കാൻ നിന്നില്ല…
മ്മ്… സാരോല്ലടോ എല്ലാം കഴിഞ്ഞില്ലേ… അത് വിട്ടേക്ക്…
ഫോണെടുത്തു സയ്‌ദിനെ വിളിച്ചു ലൗഡ് സ്പീക്കറിൽ ഇട്ടു
ഹലോ…
അസ്സലാമു അലൈക്കും…
വ അലൈകും അസ്സലാം…
എവിടെയാടോ എന്താ പരിപാടി…
ഒന്നുമില്ല വെറുതെ ഇരുന്നപ്പോ വിളിച്ചതാ…
പരിപാടിയൊന്നുമില്ലേൽ കോർണിഷിൽ പോയാലോ…
കുറച്ച് കഴിഞൊന്ന് എയർപോർട്ടിൽ പോണം…
ആരാ വരുന്നേ…
വരികയാല്ല പോവുകയാ…
നീ കഴിഞ്ഞ ദിവസമല്ലേ വന്നേ വീണ്ടും പോകുവാണോ…
ഞാനല്ല എന്റെ ഒരു അനിയൻ…
പിന്നെന്താ വിശേഷം…
നല്ലത് തന്നെ…
നമ്മുടെ നാട്ടുകാരുടെ ആരുടെയെങ്കിലും കോൺടാക്റ്റ് ഉണ്ടോ…