എന്താ അനൂ…
റംഷാദ് : അതിക്കാ… നാല് പവന്റെ ഒരു ചെയ്‌നും രണ്ട് ഐ ഫോണും കൊണ്ടുപോയാൽ പതിനഞ്ചായിരം രൂപ തരാം എന്ന് പറഞ്ഞിരുന്നു… നാട്ടിൽ നിൽക്കാൻ കയ്യിലെന്തെങ്കിലും വേണ്ടേ…
ശമ്പളം കിട്ടിയ ആയിരത്തി ഇരുന്നൂറ് കയ്യിലില്ലേ പോരാത്തതിന് മേഡം രണ്ടായിരം റിയാൽ കൊടുത്തിട്ടില്ലേ… അവരോട് പറ്റില്ലെന്ന് പറഞ്ഞേക്ക്…
അവൻ ഫോണെടുത്ത് അവരെ വിളിച്ചു സംസാരിച്ചു പെട്ടിയെല്ലാം പാക്ക് ചെയ്തുവെച്ച് പോയി നാല് പവന്റെ ഒരു ചെയിൻ വാങ്ങി ബില്ല് അടക്കം അനുവിന്റെ കൈയിൽ കൊടുത്തു
നാട്ടിൽ കൊണ്ടുപോയി വിറ്റാൽ ഇരുപത് രൂപയെങ്ങാനും ലാപം കിട്ടും ഇനി വിക്കുന്നില്ലെങ്കിൽ വിക്കണ്ട പൈസ ഉള്ളപ്പോ തന്നാൽ മതി… വെറുതെ മറ്റുള്ളോർക്ക് പൈസയുണ്ടാക്കാൻ ചുമക്കാൻ നിൽക്കണ്ട…
സലൂണിൽ ചെന്നവന്റെ മുടിയും താടിയും സെറ്റ് ചെയ്തു ഫേഷ്യൽ ചെയ്യിച്ചു തിരികെ വന്ന് സൂക്കിൽ ഇരിക്കെ ശിഹാബും സൈതും പുലർച്ചെ അവനെ എയർപോർട്ടിൽ വിടാൻ റൂമിലേക്ക് വരാമെന്നു പറഞ്ഞ് പോയി
റംഷാദ് : ഇക്കാ ഇങ്ങള് ഞാൻ വന്നപ്പോ മുതൽ എന്നോട് സംസാരിക്കുന്നു പോലുമില്ല എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പോലും അനുവിനോടാ പറയുന്നേ എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ…
അവൻ പറയുന്നത് കേട്ടെങ്കിലും മൈന്റ് ചെയ്യാതെ ഇരിക്കെ
റംഷാദ് : കാര്യം പറയിക്കാ… എന്നെ അവിടുന്ന് കൂട്ടികൊണ്ടുവന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായി അല്ലേ…
ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി നീട്ടി ഒരു പുകയെടുത്തു സിഗരറ്റിനെ നിലത്തിട്ടു ചവിട്ടി ദേഷ്യത്തോടെ തന്നെ