അരികിലുള്ള റൈഫിൾ കയ്യിലെടുത്തു തിരികെ വണ്ടിയിലേക്ക് കയറിയതും മഹീന്ദർ ഫിൽ ചെയ്ത മാഗസിനുകളും ഒരു പിസ്റ്റളും കൊണ്ടുവന്ന് കൈയിൽ തന്നു
ഭായ് ഞങ്ങളും…
വേണ്ട… വിളിക്കും…
ശെരി ഭായ്…
മുന്നോട്ട് കുതിക്കെ പ്രിയയുടെ ജിപിഎസ് ലൊക്കേഷനിൽ സ്റ്റോപ്പ് ആയതിൽ നിന്നും അവൾ റീച്ച് ആയി എന്ന് മനസിലായി ഇനി അല്പദൂരം കൂടെയേ ഉള്ളൂ ഗ്ലാസ് താഴ്ത്തിയതും അല്പം അകലെ നിന്നും വെടിശബ്ദം കേട്ടു സൺ റൂഫ് തുറന്നു വണ്ടിക്ക് മുകളിൽ കയറി ബൈനോക്കുലറിലൂടെ നോക്കേ വണ്ടികൾ കൊണ്ട് മറഞ്ഞിരിക്കുന്നു
അഫീ… ഫോക്കസില്ല…
അവൾ വണ്ടിയുടെ വേകം കൂട്ടി ചെറിയ വളവു കഴിഞ്ഞതും പ്രിയയുടെ മുഖം ലെൻസിൽ തെളിഞ്ഞു അവളുടെ മുടിയിൽ ചുറ്റി പിടിച്ചിരിക്കുന്നവന്റെ തലയെ ഫോക്കസ് ചെയ്ത് ട്രികർ വലിച്ചു
***********************************************
എല്ലാരും എന്താ ഇപ്പൊ സംഭവിച്ചത് എന്നപോലെ നോക്കിനിൽപ്പുണ്ട്
ബിച്ചു : അമ്മാ… വിശക്കുന്നു തിന്നാൻ എന്താ ഉള്ളത്…
അമ്മ : ഇപ്പൊ ഉണ്ടാക്കാം…
അമ്മയും വലിയ കുട്ടികളും ധൃതിയിൽ അകത്തേക്ക് പോയി
കൈയിലെ ലോങ്ങ് കവർ പ്രിയയുടെ മടിയിലേക്ക് ഇട്ടുകൊടുത്തു
അതിനുള്ളിൽ എന്താണെന്നെനിക്കറിയില്ല അറിയുകയും വേണ്ട…
ഏട്ടാ… അത് ഞാൻ…
ഇനി ഒന്നും പറയണ്ട… എനിക്കൊന്നും കേൾക്കുകയും വേണ്ട…
അവൾ മുഖം പൊത്തി പൊട്ടിക്കരയാൻ തുടങ്ങി അവളുടെ കണ്ണുനീരിന്നാൽ ഉള്ള് നീറുന്നെങ്കിലും അത് കാര്യമാക്കാതെ അച്ഛനരികിലേക്ക് ചെന്നു
ആരാ ഈ സേട്ട്…
ഇവിടുത്തെ വലിയ പണക്കാരനാ… രാഷ്ട്രീയത്തിലൊക്കെ വലിയ പിടിപാടുണ്ട്…