ഡോർ തുറന്നകത്തേക്ക് വന്ന നൂറ ദേഷ്യത്തോടെ അടുത്തേക്ക് വന്നു
കാലത്ത് തൊട്ട് കമ്പ്യൂട്ടറിന്റെ മുന്നിലാ ഓഫാക്കി കിടക്കുന്നുണ്ടോ…
കുറച്ചു സമയം കൂടെ… നീ കിടന്നോ ഞാൻ വരാം…
ഒരു കുറച്ചുസമയവുമില്ല ഓഫ് ചെയ്തു വന്ന് കിടക്ക്…
പിന്നെയും പറഞ്ഞ് നോക്കി എങ്കിലും അവസാനം അവളുടെ വാശിക്ക് മുന്നിൽ ഓഫ് ചെയ്ത് അവൾക്കൊപ്പം കയറി കിടക്കുമ്പോഴും ചിന്ത വർക്കിൽ തന്നെയാണ് എന്റെ നെഞ്ചിൽ കവിൾ ചേർത്തു കെട്ടിപിടിച്ചുകിടക്കുന്നവൾ മുഖമുയർത്തി എന്നെ നോക്കി
വെറുതെ ഓരോന്ന് ചിന്തിക്കാതെ ഉറങ്ങിക്കെ… ബിസിനസ് കാര്യങ്ങളൊക്കെ ഓഫീസിൽ വെച്ചിട്ട് വന്നോണം…
ഞാൻ ബിസിനസ് കാര്യമാണ് ചിന്തിക്കുന്നതെന്ന് നിനക്കെങ്ങനെ അറിയാം…
അതൊക്കെ അറിയാം… ഉറങ്ങ്…
അവളെനെ മാറിലേക്ക് ചേർത്തുപിടിച്ചു ഇന്നലെപോലെ ഉറങ്ങിപോവാതിരിക്കാൻ അലാറംവെച്ചത് നന്നായെന്ന് മൂന്നേ അമ്പതിന് അലാറം അടിച്ചുണർന്നപ്പോ തോന്നി അവളെ വിളിച്ചുണർത്തി മുറിയിലേക്ക് പറഞ്ഞയച്ചു പല്ലും തേച്ചു മുഖവും കഴുകി ഒരു കട്ടനും ഇട്ട് വണ്ടിയുമെടുത്ത് ട്രെയിനിങ് സെന്ററിലേക്ക് ചെന്നു
ട്രൈനർ : എപ്പോ വന്നു…
രണ്ട് ദിവസമായി…
എങ്ങനുണ്ട് നാട്ടിലെല്ലാരും സുഖമായിരിക്കുന്നോ…
എല്ലാർക്കും സുഖം… എന്താ നിങ്ങളെ അവസ്ഥ…
സുഖം…
എങ്കി ഞാനങ്ങോട്ട്…
ചെല്ല്…
അവിടുന്നിറങ്ങി വീട്ടിലെത്തുമ്പോയേക്കും ഏഴുമണിയോടടുത്തു പെട്ടന്ന് റെഡിയായി ഓഫീസിലേക്ക് ചെന്നു തിരക്ക് നിറഞ്ഞ ഒരുദിവസം കൂടെ പൂർത്തിയാക്കി വൈകീട്ട് തിരിച്ചെത്തി റംഷാദിന് നാളേക്ക് ടിക്കറ്റ് അനുവിന്റെ കൈയിൽ കൊടുത്തു പർച്ചേഴ്സ് ചെയ്യാൻ വണ്ടി എടുത്ത് പോയ്കൊള്ളാൻ പറഞ്ഞ് വീട്ടിൽ വന്നു കുളിയും കഴിഞ്ഞു കിച്ചണിൽ ചെന്ന് ഭക്ഷണവും കഴിച്ചു നൂറയെ കൂട്ടി ബാബയുടെ ഫാം ഹൌസിലേക്ക് തിരിച്ചു ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി ഹോണടിച്ചതും ആലം വന്ന് ഗേറ്റ് തുറന്നു വണ്ടി പോർച്ചിൽ കയറ്റിയിട്ടു വണ്ടിയിൽ നിന്നിറങ്ങുമ്പോയേക്കും ആലം അരികിലേക്ക് വന്നു