മജ്നൂ…
മ്മ്…
ഐ ലവ് യൂ…
എനിക്കില്ല…
അതെനിക്കറിയാം…
ആണോ…
മ്മ്…
ചിരിയോടെ പരസ്പരം കണ്ണുകൾ പറിക്കാതെ ചുണ്ടുകളിൽ ചുമ്പിച്ചു
അവര് പോവാൻ സമയമെടുക്കും നൂറാ… ഞാൻ കുളിച്ചു റെഡിയാവട്ടെ…
കുളിച്ചുറെഡിയായി നിൽക്കെ അവർ പോയപിറകെ റൂമിലേക്ക് പോവുന്ന എനിക്കൊപ്പം അവളും റൂമിലേക്ക് വന്നു ഡ്രസ്സ് മാറി ബാഗും എടുത്തു ഓഫീസിലേക്കിറങ്ങുന്ന എനിക്കൊപ്പം വണ്ടിക്കരികിൽ വരെവന്നവൾ എന്റെ കവിളിൽ ഉമ്മവെച്ചു യാത്രയാക്കി
തിരക്ക് പിടിച്ച ദിവസം തുടങ്ങി സമയം മുന്നോട്ട് പോയ്കൊണ്ടിരുന്നു നൂറയുടെ വിളിവന്നു
മജ്നൂ…
മ്മ്…
എനിക്കൊന്നു പുറത്ത് പോണമായിരുന്നു…
കുറച്ച് തിരക്കിലാ നൂറാ… അത്യാവശ്യമാണോ ഇപ്പൊ വരണോ…
വേണ്ട… ഞാൻ റംഷാദിനെ കൂട്ടി പൊയ്ക്കോട്ടേ…
ശെരി…
ജോലിക്കിടയിൽ ഓർഡർ ചെയ്തു കഴിച്ച ബർഗറും ജ്യൂസും ഇടയ്ക്കിടെ കുടിക്കുന്ന വെള്ളവും മാത്രമാണ് ഭക്ഷണം രാവിലെ തുടങ്ങിയ ഇരിപ്പിൽ നിന്നും എഴുന്നേറ്റത് ഒരു വട്ടം മൂത്രമൊഴിക്കാനും ഒരു മീറ്റിങ്ങിനും ആണ് സമയം ഉച്ച കഴിഞ്ഞിരിക്കുന്നു ഡോറിൽ മുട്ട് കേട്ട് സിസ്റ്റത്തിൽ നിന്നും തല ഉയർത്താതെ സ്വിച്ചിൽ പ്രസ്സ് ചെയ്തു ഡോർ ലോക്ക് ഓപ്പൺ ചെയ്തു ഡോർ തുറന്നുകൊണ്ടകത്തേക്ക് വന്ന നൂറ മുഖം മൂടിയ തട്ടം പുറകിലേക്കിട്ടുകൊണ്ടെന്റെ മടിയിലേക്ക് വന്നിരുന്നു മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി അവളെ നോക്കുന്ന എന്നെ നോക്കി
ഐ മിസ്സ് യൂ മജ്നൂ… നിന്നെ കാണാഞ്ഞിട്ട് എന്തോ സഹിച്ചില്ല അതാ വന്നത് പെട്ടന്ന് പോയ്കോളാം…