മൂത്രമൊഴിക്കണം…
ടോയ്ലറ്റ് ഡോർ തുറന്നകത്തേക്ക് കയറുമ്പോ അവളെനെ നോക്കികൊണ്ട് ബ്രെഷ് ചെയ്യുകയാണ് ടോയ്ലറ്റ് ഡോർ ക്ലോസ് ചെയ്തു
മൂത്രമൊഴിച്ചിറങ്ങി വാഷ് ബേസിന് മുന്നിലെ കണ്ണാടിയിൽ നോക്കി പല്ലുതേക്കുന്ന അവളെ പുറകിൽ നിന്നും ചുറ്റിപ്പിടിച്ചു ബ്രെഷ് വാങ്ങി പതിയെ അവൾക്ക് ബ്രഷ് ചെയ്തു കൊടുത്തുകൊണ്ട്
നൂറാ… ഞാനെങ്ങനെ പുറത്തിറങ്ങും…
കണ്ണാടിയിലൂടെ എന്റെ കണ്ണിലേക്കു നോക്കി എന്റെ കൈയിൽ പിടിച്ചു വായിൽ നിന്നും ബ്രഷെടുത്തുമാറ്റി
പുറത്തിറങ്ങേണ്ട ഇന്ന് നമുക്ക് റൂമിൽ തന്നെ നിൽക്കാം…
എനിക്ക് ഓഫീസിൽ പോക്ക് അത്യാവശ്യമാണ് നൂറാ…
എന്റെ കണ്ണിലേക്കു തന്നെ നോക്കി
പോണോ…
മ്മ്…
ടെൻഷനാവണ്ട അവരെ പുറത്ത് പറഞ്ഞയക്കാം…
മ്മ്… എന്ത് പറഞ്ഞു പറഞ്ഞയക്കും…
അല്പം ആലോചിച്ച ശേഷം
ബാബയുടെ വീട്ടിൽ നനക്കാനും ഊത് കത്തിക്കാനും പറഞ്ഞുവിടാം…
അവരെങ്ങനെ പോവും… അവരെന്നെ വിളിക്കില്ലേ…
നീ ബിസിയാണ് ടാക്സി വിളിച്ചോളാൻ പറയാം…
എങ്കി അവരോട് റംഷാദിനെ കൂട്ടി പോവാൻ പറ ഒരു വണ്ടിയെടുത്തു പൊയ്ക്കോട്ടേ… അവൻ കൂടെ ഉണ്ടെങ്കിൽ വണ്ടികളെ ഓയിലും വെള്ളവും ചെക്ക് ചെയ്തു സ്റ്റാർട്ട് ചെയ്തിടുകയും ചെയ്യാലോ…
മ്മ്… റംഷാദിന് വിളിച്ചു പറ…
നീ തന്നെ വിളിച്ചുപറഞ്ഞോ ഞാൻ അവന്റെ നമ്പർ വാട്സപ്പ് ചെയ്യാം… വീടിന്റെ കീയും ഗേറ്റിന്റെ റിമോട്ടും എന്റെ റൂമിലെ ടേബിളിന് മുകളിലുണ്ട്… വണ്ടീടെ കീ ടേബിളിലെ കൊട്ടയിൽ കാണും…
അവൾ വായും മുഖവും കഴുകി മുറിയിലേക്ക് പോയ പിറകെ ഞാൻ പല്ല് തേച്ചു പുറത്തേക്ക് വന്നു അവളൊരു ബാത്ത് ഗൗൺ കെട്ടി ഫോൺ ചെയ്തു നിൽപ്പുണ്ട് ബെഡിൽ നിന്നും മുണ്ടെടുത്തുടുത്തു കൊണ്ടവളെ എടുത്തു സോഫയിലേക്ക് നടന്നു അവളെ മടിയിലേക്കിരുത്തി അവളുടെ കഴുത്തിൽ മുഖം ചേർക്കാൻ പോയത് തടഞ്ഞുകൊണ്ട് സോഫയിലേക്ക് ചാരിയിരുത്തി എന്റെ കവിളിലും മുഖത്തും വിരലോടിച്ചുകൊണ്ട് നറു പുഞ്ചിരിയോടെ പ്രണയം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കികൊണ്ട് ഫോണിൽ സംസാരിച്ചവൾ ഫോൺ വെച്ച് എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കണ്ണിലേക്കു നോക്കി