അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു ചുണ്ടുകൾ പിൻവലിച്ചു സൂര്യകാന്തി പോൽ വിടർന്ന മുഖത്തേക്ക് നോക്കി
ദേവിയുടെ പുതു വസ്ത്രം ഏറെ ഭംഗിയായിരിക്കുന്നു… ആര് വാങ്ങി കൊണ്ടുവന്നിതു…
തോഴി കൗസല്ല്യയല്ലാതെയാര്… കഴിഞ്ഞ തവണ തിരികെ ചെല്ലേ എവിടേക്കാണ് വേഷം മാറി ഇടയ്ക്കിടെ ഈ യാത്രയെന്നവളാരാഞ്ഞു…
ദേവി എന്ത് പറഞ്ഞു…
എന്റെ പ്രിയനേ കാണാനെന്നു പറഞ്ഞു…
സത്യമാണോ…
അതേ… കഴിഞ്ഞ രാവിൽ അക്ഷിക്ക് വിരുന്നു നൽകേ ഈ രഹസ്യ കൂടിക്കാഴ്ച മതിയോ നമുക്കായി മഞ്ചമൊരുക്കണ്ടേ എന്ന് തോഴി കളി പറഞ്ഞേ ഉള്ളൂ… അതിനിടയിലാണിന്ന് പിതാവിന്റെ ചോദ്യം…
നിന്റെ തോഴിയുടെ നാക്ക് പൊന്നാവട്ടെ…
ഡോറിൽ മുട്ട് കേട്ട് ഞെട്ടിയുണർന്നു നേരം വെളുത്തിരിക്കുന്നു നീക്കിയിട്ട കർട്ടനു പിറകിലെ ചില്ലു പാളികളിലൂടെ മുറിയിൽ മുഴുവൻ സൂര്യ വെളിച്ചം പടർന്നിരിക്കുന്നു ഇത്രയും വൈകിയോ ഓർമയിലാദ്യമാണിങ്ങനെ മരിച്ച പോലെ ഒന്നുമറിയാതെ ഉറങ്ങുന്നത് എത്ര മനോഹരമായ സ്വപ്നമായിരുന്നു ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ഡോറിൽ വീണ്ടും മുട്ട് കേട്ട് നൂറയെ തട്ടി വിളിച്ചു
കുറച്ചുസമയം കൂടെ മജ്നൂ…
രാവിലെയായി… ആരോ ഡോറിൽ തട്ടുന്നു…
അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി വീണ്ടും ഡോറിലെ മുട്ടും അവളുടെ ഫോണടിയുന്ന ശബ്ദവും അവളുടെ ഫോണെടുത്തവൾക്കു നൽകി
ഹലോ…
………….
ഉറങ്ങിപ്പോയി…
…………
ഫ്രഷായിട്ട് വിളിക്കാം…
ഫോൺ കട്ട് ചെയ്ത് ബെഡിലേക്കിട്ടുകൊണ്ടവളെന്റെ നെഞ്ചിലേക്ക് ചേരെ എന്തോ ഓർത്ത പോലെ പുതപ്പ് പൊക്കി അകത്തേക്ക് നോക്കി പെട്ടന്ന് പുതപ്പ് താഴ്ത്തി എന്നെ നോക്കി ഞാനവളെ തന്നെ നോക്കികിടക്കുന്നത് കണ്ടവൾ കണ്ണുകൾ ഇറുക്കി അടച്ചു പുതപ്പോടെ അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു