ദേവാ… ഒരു വിശേഷമുണ്ട്…
പറയൂ പ്രിയേ…
പിതാവ് വിളിപ്പിച്ചത് സ്വയം വരത്തിനനുമതി ചോദിക്കുവാനാണ്…
പ്രിയയെന്തുത്തരം നൽകി…
ഓരോ ധിക്കിലേക്കും ശത്രുവെന്നും മിത്രമെന്നുംനിനക്കാതെ നാൽപതു രാജ്യങ്ങളിലെ കുമാരൻ മാർക്കും ദൂതയച്ചുകൊള്ളാൻ അനുമതി നൽകി…
മൗനമായിരിക്കുന്ന എന്നെ നോക്കി
ദേവാ… അരുണ ലക്ഷമീ ദേവിയുടെ മനസും ശരീരവും ശിവ ശങ്കര ദേവ കുമാരനുള്ളതാണ്… അങ്ങയുടേതല്ലാത്ത ഒരു താലി അങ്ങയുടെ ദേവി സ്വീകരിക്കുമെന്ന് കരുതുന്നുവോ…
ഒരിക്കലുമില്ല പ്രിയേ…
പിന്നെന്തിനീ വ്യസനം… വിജയം മാത്രം കണ്ട ബാസുര പടക്കെതിരെ പൊരുതിജയിച്ച അങ്ങേക്ക് സ്വയം വരത്തിൽ കളർന്നുകൊള്ളാൻ ജാള്യതയോ…
ഈ കണ്ണുകളിലെ പ്രണയത്തിനു പകരമായി ഈരേഴു ലോകവുമീ കാൽ ചുവട്ടിൽ വെച്ചാലും പോരാതെ വരും… പ്രണാനുണ്ടെങ്കിൽ എന്റെ ദേവിക്കായി സ്വയം വരത്തിൽ പങ്കെടുക്കും…
പിന്നെന്തിനീ മുഖം വാടിയിരിക്കുന്നു…
സ്വയം വരമെന്നതൊരു നാടകമെന്നോർക്കുമ്പോ…
ദേവാ… ശത്രു രാജ്യത്തെ കുമാരനോടുള്ള എന്റെ പ്രണയം പിതാവിനെ അറിയിച്ചാൽ പിതാവ് അനുമതി നൽകുമെന്ന് കരുതുന്നുവോ… എന്റെ പിതാവനുമതി നൽകിയാലും അങ്ങയുടെ പിതാവനുവദിക്കുമെന്ന് അങ്ങ് നിനക്കുന്നുവോ… നമുക്ക് മുന്നിൽ മറ്റു വഴിയില്ല ദേവാ…
എങ്കിലും പിതാവനുവദിച്ചില്ലെങ്കിൽ…
എന്റെ പിതാവ് എന്റെ ഇച്ഛാനുസൃതം സ്വയം വരത്തിനായി അങ്ങയുടെ രാജ്യത്തേക്ക് ക്ഷണം നൽകും പങ്കെടുത്തില്ലെങ്കിൽ തോൽവി ഭയന്ന് പങ്കെടുക്കാതിരുന്നെന്നു നിനക്കുമെന്ന് കരുതി ശത്രു രാജ്യത്തെ കുമാരിയെ സ്വന്തമാക്കാൻ അങ്ങയുടെ പിതാവ് സ്വയം വരത്തിൽ പങ്കെടുക്കാൻ അങ്ങയോടാവശ്യപ്പെടും… പിന്നെന്തിനു ഭയക്കണം…