നെഞ്ചിൽ തല ചേർത്തു പിടിച്ചു പതിയെ തഴുകെ അവളുടെ ചുണ്ടുകൾ നെഞ്ചിൽ ചുമ്പിച്ചു പതിയെ അവളുടെ ഹൃദയം താളത്തിൽ മിടിക്കാൻ തുടങ്ങി അവളുടെ ഹൃദയതാളം നെഞ്ചിൽ തീർക്കുന്ന താരാട്ടിന്റെ ഈണത്തിൽ ഉറക്കം കണ്ണിനെ മൂടി
മനോഹരമായ കാടിനു നടുവിലൂടെ കുതിച്ചു പായുന്ന കർണന്റെ കുഞ്ചിരോമങ്ങളിൽ തലോടി
കർണാ ഈ ധൃതി എന്നെ ദേവിക്കരികിൽ എത്തിക്കാനോ നിനക്ക് കുവയെ കാണുവാനോ…
ഹ്രീ… (ചിനച്ചുകൊണ്ട് തല കുടഞ്ഞു കുഞ്ചിരോമങ്ങളിളക്കി അവൻ മുന്നോട്ട് കുതിച്ചു)
അരുവിക്കരയിൽ നിന്ന കർണന് മുകളിൽ നിന്നുമിറങ്ങി പാറയിൽ അരുവിയിലെ തെളിഞ്ഞ വെള്ളത്തിലേക്ക് നോക്കിയിരിക്കെ പുറകിൽ നിന്നും പറന്നുവന്ന കടാരയേ പിടിച്ചെടുത്തു തിരിഞ്ഞു നോക്കാതെ കടാര തിരികെ എറിഞ്ഞു തിരിഞ്ഞു നോക്കി മരത്തിനു മറവിൽ നിന്നും ചുവന്ന വസ്ത്രം ധരിച്ചു ചുവന്ന തുണികൊണ്ട് മുഖം മറച്ച വർണ്ണനകൾക്കതീതമായത്രയും സുന്ദരമായ കണ്ണുകളുള്ള പെണ്ണ് വെളിയിൽ വന്നു ആ കണ്ണുകൾ മാത്രം മതി അവളൊരു ദേവറാണി എന്നറിയാൻ എന്നിലേക്ക് കുതിക്കുന്ന അവളെ എഴുനേറ്റുനിന്നു കൈ കൾ വിടർത്തി സ്വാഗതം ചെയ്തു ഓടി വന്നുകൊണ്ടവളെന്റെ നെഞ്ചിൽ ചേർന്നു വിട്ടുമാറാതെ പുണർന്നു നിന്നുകൊണ്ട് കവിളിനെ നെഞ്ചിലേക്ക് ചേർത്തു അവളെ ചേർത്തു പിടിച്ചു നിൽക്കെ
ദേവാ…
അർദ്രമായ ആ സ്വരം കാതിനെ കുളിരണിയിപ്പിച്ചു
ദേവീ…
പിതാവ് വിളിപ്പിച്ചു അതിനാലാണ് വൈകിയത്… കാത്തിരുന്നു മുഷിഞ്ഞുവോ എന്റെ പ്രാണൻ…
ഇല്ല പ്രിയേ… ഞാൻ വന്നൽപ്പ സമയമായേ ഉള്ളൂ…
അവളെ കൈകളിൽ കോരിയെടുത്തു പാറക്കരികിലേക്ക് നീങ്ങി പാറയിൽ ഇരുന്നു അവളുടെ മുഖം മറച്ചിരിക്കുന്ന തുണി മാറ്റി അവളുടെ സുന്ദരമായ മുഖത്തേക്ക് നോക്കെ