അമ്മയും അച്ഛനും മകനോട് മകളെ ഉപദ്രവിക്കരുതെന്നു കേഴുന്നു പകരമായി സ്വത്തുക്കൾ മുഴുവൻ അവന് കൊടുക്കാം എന്ന് പറയുന്നു അവൻ അച്ചനേ നോക്കി നീ ചത്താൽ സ്വത്തുക്കൾ അല്ലെങ്കിലും എനിക്ക് തന്നെയാണെന്ന് അഹങ്കാരത്തോടെ പറയുന്ന അവൻ
ഫോണെടുത്തു ബിച്ചുവിനെ വിളിച്ചു
ഞാൻ അങ്ങോട്ട് പോകുവാ… അതിനുമുൻപ് എന്തേലും പ്രശ്നമുണ്ടെൽ ഇറങ്ങാൻ റെഡിയാക്കി നിർത്തിക്കോ… ടൂൾ വേണം…
എന്താ…
നീളത്തിൽ പൊട്ടുന്നത്…
നീ അവിടെ എത്തും മുൻപ് നിന്റെ കൈയിൽ കിട്ടും…
ജയിമ്സിനെ ചെന്നു കണ്ട് അവൻ തരുന്ന കവർ വാങ്ങി ഞാൻ വിളിക്കുമ്പോ എന്റെ ജിപി എസ് ലോകേഷനിൽ വേസ്റ്റ് എടുക്കണം…
ശെരി…
ഒരു മാർക്കും ഉണ്ടാവരുത്…
ശെരി…
മാറി മാറി വണ്ടിയൊടിച്ചു കൊണ്ട് പഞ്ചാബിലെത്തി അൽപ്പം കഴിഞ്ഞതും ഒരു കാൾ വന്നു കാൾ എടുത്തു
ഹലോ…
ഹെലോ… ബായ് മാഹീന്ദർ സിംഗ് ആണ്…
എവിടെയാ…
നിങ്ങൾ വരുന്ന വഴിയിലുണ്ട്…
ശെരി…
മുന്നോട്ട് കുതിക്കുന്ന വണ്ടിയിലിരിക്കെ അകലെ നിർത്തിയിട്ട ലോറിക്കരികിൽ നിർത്തിയിട്ട വണ്ടികളും അരികിൽ നിന്ന് കൈ കാണിക്കുന്ന മഹീന്ദറിനെയും കണ്ടവനരികിൽ വണ്ടി നിർത്തി അവൻ ഓടിവന്നു ഡോർ തുറക്കേ കൂടെ ഉള്ളവർ മറ്റു ഡോറുകളും തുറന്നു ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി
എവിടെ…
ഏതാ വേണ്ടതെന്നറിയാത്തോണ്ട് എല്ലാ ടൈപ്പും കൊണ്ടുവന്നിട്ടുണ്ട് ഭായ്…
ലോറിയുടെ ബാക്ക് ഡോർ തുറന്നതും ഇരു വശങ്ങളിലും മുനിലുമായി നിരന്നിരിക്കുന്ന പല തരത്തിലുള്ള ഗണുകൾ
രണ്ടുപേർ പെട്ടന്ന് ഒരു സ്റ്റെപ്പ് വലിച്ചു പുറത്തേക്കിട്ടതിലൂടെ ഞങ്ങൾ കണ്ടെയ്നറിന് അകത്തേക്ക് കയറി