ഇല്ല പപ്പാ ലേറ്റായപ്പോൾ അവൻ വരണ്ടാന്നു മമ്മി പറഞ്ഞു എന്നോടും പോവണ്ടാന്ന് പറഞ്ഞതാ പക്ഷെ ഞാൻ വാശിപിടിച്ചാ മമ്മി സമ്മതിച്ചേ..
സ്റ്റെഫി കാറിന്റെ മുൻസെറ്റിലേക്ക് കയറിയിരുന്നുകൊണ്ട് പറഞ്ഞു..
സ്റ്റീഫെൻ വണ്ടിപ്പുറത്തേക്ക് എടുത്തുകൊണ്ടു വേഗത്തിൽ ടൗണിലേക്ക് വിട്ടു..
എങ്ങോട്ടാ ആദ്യം പോവണ്ടേ.. ഡ്രസ്സ് മാത്രമല്ലെ എടുക്കാനുള്ളു..
പിന്നെ നാളെ എപ്പോഴാ നിന്റെ ആത്മാർത്ഥ കൂട്ടുകാരി സനമോൾടെ വീട്ടിലേക്ക് പോണത്.. നാളെ എപ്പോഴാ ബർത്തഡേ പാർട്ടി?
അതൊന്നും തീരുമാനിച്ചിട്ടില്ല പപ്പാ ചിലപ്പോൾ പപ്പാ തന്നെ എന്നെ കൊണ്ടുപോകേണ്ടിവരും..
അയ്യോ മോളെ ചതിക്കല്ലേ എനിക്ക് പറ്റില്ല ഇനി അങ്ങോട്ടൊന്നും വരാൻ
നീ നിന്റെ ഫ്രണ്ട്സിനേം കൂട്ടി ഒരു വണ്ടിവിളിച്ചു പൊക്കോ അതാവും നല്ലത്..
പിന്നെ ലേറ്റാകില്ലല്ലോ..?
അറിയില്ല പപ്പാ. പിന്നെ മെറിനെ അവളുടെ ചേട്ടൻ കൊണ്ടുവിടാം എന്ന് പറഞ്ഞിട്ടുണ്ട് അപ്പോൾ എന്നേം കൂട്ടാൻ പറയാം.
പക്ഷെ അവളുടെ ചേട്ടൻ പാർട്ടി കഴിയുന്ന വരെ കാത്തുനിൽക്കില്ല.
വിളിക്കാൻ പപ്പാ തന്നെ വരണം..
അത് ഓക്കേ മോളെ.. നീ കഴിയായന്നേരം വിളിച്ചാൽ മതി പപ്പ വരാം..
താങ്ക്യു പപ്പാ അവളൊന്നും ചിരിച്ചുകൊണ്ട് അയാളുടെ കവിളിൽ നുള്ളി..
ഹോ ഒന്നു ചിരിച്വുകണ്ടല്ലോ. വന്നുകയറുമ്പിൽ എന്തായിരുന്നു മുഖത്തെ ഭാവം ഒരു അരമണിക്കൂർ വൈകിയതിനു..
അരമണിക്കൂറോ പൊക്കോണം.. ഞാൻ മൂന്ന്കാ മണി തൊട്ട് കാത്തിരിക്കാ അറിയോ..
സോറിഡാ പപ്പ പറഞ്ഞില്ലേ വരാൻ നേരം പപ്പ പെട്ടുപോയി..
ഉം.. ഒക്കെ ഒക്കെ പണിഷ്മെന്റായി ഞാൻ പറയുന്നത് എല്ലാം വാങ്ങിത്തന്നാൽ മതി..
മോളെ പപ്പേടെ പോക്കറ്റ് കളിയാകുമോ ഇന്ന്. മമ്മി അറിഞ്ഞാൽ നിനക്കും എനിക്കും കേൾക്കും അതോർമ്മയുണ്ടല്ലോ..
മമ്മി അറിയാതിരുന്നാൽ പോരെ..
അതെങ്ങിനെ വീടിലേക്കല്ലേ പോണത് അപ്പോ മമ്മി കാണില്ലേ..?
അത് എനിക്കുള്ളത് മാത്രം എടുത്താൽ മതി സനക്കുള്ളത് വണ്ടിയിൽ തന്നെ വെക്കാം ഞാൻ നാളെ കോളേജിൽ പോകുന്നെ മുന്നേ എടുത്തോളാം..