ഹണിയുടെ ഭർത്താവായ വേണു രാവിലെ ബാറിൽ നിന്ന് അടിച്ച നില്പന്റെ പെരുപ്പിൽ ആണ് അവിടെ ഇരുന്നേ. എവിടെ നിന്ന് ഇറങ്ങിയാൽ അടുത്ത ഏതു ബാറിൽ കയറണം എന്നുള്ളതും. പേരിനു പോലും ഒരു ആൺകുട്ടി പെൺവീട്ടിൽ ഇല്ലത്തതും വേണുവിനെ അലട്ടി. ഒന്ന് ചിയേർസ് അടിക്കാൻ അയല്പക്കത്തു പോലും ഒരു തെണ്ടികളൂം ഉണ്ടെന്നു തോന്നുന്നില്ല എന്ന് വേണു ഓർത്തു
പെണ്ണിനും ചെറുക്കനും ഇഷ്ടമായ സ്ഥിതിക്ക് ഇനി മറ്റുള്ള കാര്യങ്ങളിലേക്കു കടക്കാം എന്നുള്ള ഒരു കാരണവരുടെ ഡയലോഗ് ആണ് വീണ്ടും എല്ലാപേരെയും പെണ്ണുകാണൽ ചടങ്ങിലേക്ക് തിരിച്ചു കൊണ്ട് വന്നേ. എനിക്കുള്ളത് എല്ലാം എന്റെ മകൾക്കു ഉള്ളതാണ് എന്ന് പറഞ്ഞ സ്വപ്നയോട് എടുത്തടിച്ച പോലെ മിനിയുടെ മറുപടി വന്നു.കല്യാണം കഴിഞ്ഞാൽ കൃപ കുട്ടി ഞങ്ങൾക്ക് ഉള്ളതാണ് അവൾ എനിക്ക് എന്റെ മോൾ സ്നേഹയെ പോലെ ആണ് അതുകൊണ്ടു തന്നെ ഏതൊക്കയാണ് അവൾക്കു ഉള്ളത് എന്ന് വിശദമായി
പറഞ്ഞാൽ ഇ ചായ കുടി നിർത്തി നമുക്ക് പിരിയാമയിരുന്നു എന്നുള്ള എടുത്തടിച്ചുള്ള മിനിയുടെ മറുപടി തമ്പി കുടുമ്പം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതിനുള്ള സ്വപ്നയുടെ മറുപടി ഏവരെയും ഞെട്ടിച്ചു. ബാംഗ്ലൂർ മുംബൈ സിറ്റികളിൽ ഉള്ള ഫ്ലാറ്റ് മുതൽ
നീലഗിരിയിൽ ഉള്ള തേയില തോട്ടവും ഫിക്സഡ് ടെപോസിറ്റുകളും ഹൈ സ്കൂൾ അദ്ധ്യാപിക ആയ തന്റെയും മനോജിന്റെയും പെന്ഷനും എല്ലാം തന്റെ മകൾക്കു ആണെന്ന് സ്വപ്ന പറഞ്ഞു. സാധാരണക്കാർ എന്ന് കരുതിയ പെണ്ണിന് ഇത്രത്തോളം സമ്പത്തുണ്ടെന്നു അറിഞ്ഞപ്പോൾ മിനിത്തമ്പിക്കു ആശ്വാസം ആയി. മകന്റെ വാശിപ്പുറത്തു മാത്രമാണ് മിനി ഇ പെണ്ണുകാണൽ ചടങ്ങിന് സമ്മതിച്ചത് തന്നെ. ജീവിതത്തിൽ ആദ്യമായി മകൻ എടുത്ത നല്ല ഒരു തീരുമാനത്തിൽ മിനി ഉള്ളാകെ ചിരിച്ചു.