അപ്പോഴേക്കും അച്ഛന്റെ അനിയൻ ഓട്ടോറിക്ഷ കൊണ്ട് വന്നു. ഞാനും അമ്മയും ഓട്ടോയിൽ കേറി ആശുപത്രിയിൽ എത്തി. ഡോക്ടർ എനിക്ക് ഇൻജെക്ഷൻ എടുത്തു 2 എണ്ണം. എന്നിട്ട് എന്നെ ട്രിപ്പ് ഇട്ട് കിടത്തി ആശുപത്രിയിൽ. ട്രിപ്പ് ഇട്ട് തീർന്നപ്പോൾ കുറെ ഗുളിക ഒക്കെ തന്നിട്ട് വീട്ടിൽ പോയി മുടങ്ങാതെ 4 ദിവസം ഈ ഗുളിക കഴിക്കണം എന്ന് പറഞ്ഞു.
അങ്ങനെ ഞങ്ങൾ ആശുപത്രിയിൽ നിന്ന് ഇറങ്ങി. ഞാനും അമ്മയും ഹോസ്പിറ്റലിന്റെ വെളിയിൽ നിന്നു. എനിക്ക് നിക്കാൻ ഒന്നും ഒട്ടും വയ്യാരുന്നു. ഞാൻ അമ്മയോട് പറഞ്ഞു ആമ്മേ ഏതേലും ഓട്ടോ വിളിക്ക്, എനിക്ക് പെട്ടെന്ന് വീട്ടിൽ പോയി കിടക്കണം എന്ന്.
അപ്പോൾ അമ്മ എന്നോട് പറയുവാ”ഓട്ടോ വിളിക്കണ്ട, നമ്മടെ ജോജി അങ്കിൾ നമ്മളെ വീട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞു, അങ്കിൾ ഇപ്പൊ വരും എന്ന് ”
അപ്പോഴാണ് എനിക്ക് കാര്യം മനസിലായത് ജോജി അങ്കിൾ വരുന്നത് കൊണ്ടാ അമ്മ ഇത്രേം സുന്ദരി ആയിട്ടു ഒരുങ്ങി ഇറങ്ങിയത് എന്ന്.
ഞാൻ നോക്കുമ്പോ ദേ വരുന്നു ബ്ലാക്ക് ഫോർച്ചുണർ. അങ്കിൾ വണ്ടി അടുത്ത് കൊണ്ട് നിർത്തി ഞാനും അമ്മയും വണ്ടിയിൽ കേറി. ഞാനും അമ്മയും ബാക്ക് സീറ്റിൽ ആണ് ഇരുന്നത് ഞാൻ അമ്മയുടെ മടിയിൽ തല വെച്ച് കിടന്നു. വണ്ടിയിൽ ഇരുന്ന് അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ടാരുന്നു. ഞാൻ ശ്രദ്ധിച്ചില്ല അതൊന്നും. എനിക്ക് നല്ല ഷീണം ആരുന്നു.
അങ്ങനെ വീട്ടിൽ എത്തി. ഞങ്ങൾ കാറിൽ നിന്നു ഇറങ്ങി. ഉടനെ അമ്മ അങ്കിൾനോട് പറഞ്ഞു വീട്ടിൽ കേറിയിട്ട് പോകാം. ചായ കുടിച്ചിട്ട് പോകാം എന്ന്. അങ്ങനെ ജോജി അങ്കിൾ ഞങ്ങടെ കൂടെ വീട്ടിൽ കേറി ഹാളിൽ ഇരുന്നു. എനിക് ഒട്ടും വയ്യാത്തത് കൊണ്ട് ഞാൻ നേരെ എന്റെ റൂമിലോട്ട് പോയി കിടന്നു. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോ അമ്മ ഹോസ്പിറ്റലിൽ നിന്നു കിട്ടിയ ഗുളികയും കൊണ്ട് എന്റെ റൂമിലോട്ട് വന്നു. എന്നിട്ട് ഞാൻ ആ ഗുളിക കഴിച്ചു. ഞാൻ അമ്മയോട് ചോദിച്ചു ജോജി അങ്കിൾ പോയോ എന്ന്. അമ്മ പറഞ്ഞു “പോയില്ല,അമ്മയും അങ്കിളും കൂടെ പള്ളിയിലെ കാശിന്റെ കണക്ക് ഒക്കെ ബുക്ക് എഴുതാൻ പോകുവാ., ഈ ഞായറാഴ്ച കാശിന്റെ കണക്ക് മുഴുവനും പള്ളിലച്ചനെ കാണിക്കണം എന്ന്.
എന്നിട്ട് അമ്മ എന്റെ റൂമിൽ നിന്നു ഇറങ്ങി പോയി..