ഭക്ഷണ ശേഷം ഗുഡ് നൈറ്റ് പറഞ്ഞ് രണ്ടു പേരും അവരവരുടെ മുറികളിലേക്ക് പോയി. പിറ്റേന്ന് രാവിലെ ഡേവിഡ് പതിവ് പോലെ കോളേജിൽ പോയി തിരിച്ചു വന്നു. വെള്ളിയാഴ്ച ആയിരുന്നതിനാൽ സെലിൻ ചേച്ചിയുടെ അടുത്ത് പോകണ്ട ദിവസമായിരുന്നു. ഡേവിഡിന് പോകാൻ മനസ്സുണ്ടായിരുന്നില്ല പക്ഷേ അവന് പോകേണ്ടിയിരുന്നു. വീട്ടിൽ വന്നു ബെൽ അടിച്ച അവന് വാതിൽ തുറന്നു കൊടുത്തത് ആന്റണിച്ചായൻ ആയിരുന്നു. വാതിൽ മറഞ്ഞു നിന്ന അങ്ങേരെ തള്ളി മാറ്റിയിട്ട് വിളിച്ചു കൂവി.
ഡേവി – ചേച്ചിയെ, ഒരു ചായ എടുത്തോ. എനിക്കു ഇനി ഒരാഴ്ച അവിടെയാ ഡ്യൂട്ടി. ഞാൻ റെഡി ആയി പോകട്ടെ.
ആന്റണി – (പുറകിൽ നിന്നു വിളിച്ചു പറഞ്ഞു) ഈയാഴ്ച നീ അങ്ങോട്ടു പോകണ്ടടാ. എനിക്കു ഇന്ന് വൈകീട്ട് എറണാകുളം വരെ പോണം. പോയിട്ട് ഞായറാഴ്ച മാത്രേ വരൂ. അപ്പോ നീ ഇവിടെ കാണണം.
ഇത് കേട്ട ഡേവിഡിന്റെ മനസ്സിൽ ലഡു പൊട്ടി. ഒന്നും രണ്ടുമല്ല ഒരു കുട്ട നിറയെ. അവന്റെ മുഖം സന്തോഷം കൊണ്ടും ആശ്ചര്യം കൊണ്ടും നാണം കൊണ്ടും(നാണം എന്തിനാണാവോ എന്തോ) തുടുത്തു. അടുക്കളയിൽ നിന്ന മേഴ്സി അവന്റെ മുഖത്തെ ഭാവങ്ങൾ മുഴുവൻ അവൻ അറിയാതെ കണ്ടു. അവളിൽ എന്തെന്നാറിയാത്ത ഒരു വികാരം ഉടലെടുത്തു. അവളിലും കെട്ടിയോൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഉണ്ടായ എന്തോ ഒരു മാനസിക സുഖം അല്ലെങ്കിൽ സന്തോഷം ഇരട്ടിച്ചു. അവൾ ചായയും കൊണ്ട് വന്നു അവന് കൊടുത്തു. ഡേവി അവൾക്കു മുഖം കൊടുക്കാതെ ചായ മേടിച്ചു അങ്കിൾനോട് പോകുന്ന കാര്യങ്ങളൊക്കെ വിശദമായി സംസാരിച്ചു കൊണ്ടിരുന്നു.