മേഴ്സി – അതൊക്കെ കിട്ടി. നീ പറ.
ഡേവി – ഞാൻ എന്നിക്കറിയാവുന്നത് പറയാം. പക്ഷേ എനിക്കും ചില സംശയങ്ങളുണ്ട്. അതും പറയണം.
മേഴ്സി – ദേ ചെറുക്കാ, വല്ല വൃത്തികേടും കൊണ്ടെന്റെ അടുത്ത് വന്നാൽ പുറം ഞാൻ പൊളിക്കും.
ഡേവി – ദേ പെണ്ണുമ്പിളെ, , ഞാൻ നിങ്ങളോടു എന്തു വൃത്തികേട് കാണിച്ചു ന്നാ. ഒരു മാതിരി വർത്തനം പറയരുതു.
മേഴ്സി – പോട്ടെടാ, ഞാൻ തെറ്റിധരിച്ചു പോയി. നിനക്കെന്താ ചോദിക്കാനുള്ളത്.
ഡേവി – ഇനി അങ്ങോട്ടു നമ്മൾ സംസാരിക്കുമ്പോൾ ഫ്രണ്ട്സ് ആണ്. അങ്ങനെ വേണം. ഈ സംശയങ്ങൾ എന്തു കൊണ്ട് കെട്ടിയോനോട് ചോദിക്കുന്നില്ല. അങ്ങേർക്ക് പറയാൻ പറ്റണമല്ലോ. എന്തു കൊണ്ട് കൂട്ടുകാരികളോട് ചോദിച്ചില്ല. എന്തു കൊണ്ട് എന്നോടു ചോദിക്കുന്നു.
മേഴ്സി – നീ തന്നെ എന്റെ കട്ട ഫ്രണ്ട്. (നീണ്ട മൌനം)
ഡേവി – ഉത്തരം കിട്ടിയില്ല.
മേഴ്സി – അത് തന്നെയാടാ ഞാനും ആലോചിക്കുന്നേ. നീയൊന്നു ക്ഷമി.
ഡേവി – ആലോചിക്കണ്ട . ആലോചിച്ചാൽ കള്ളം പറയാൻ തോന്നും. സത്യം പറഞ്ഞാൽ മതി.
മേഴ്സി – ഓഹ് ഓഹ്. ഞാൻ കള്ളം പറയുന്നില്ല. പോരേ. ഞാൻ എവിടുന്ന് തുടങ്ങും എന്നാലോചിക്കുവായിരുന്നു. നിന്റെ അങ്കിൾനോട് ചോദിച്ചിട്ടു ഒരു കാര്യവുമില്ല. ഏതവനാടി നിന്നെ വായിനോക്കുന്നേ,നീ ഓരോന്ന് കാണിച്ചിട്ടല്ലേ ടീ എന്നെന്നോട് ചാടി കടിക്കാൻ വരും. അല്ലെങ്കിലും അങ്ങേരോട് ഇതൊന്നും ചോദിക്കാൻ പറ്റുന്ന ഒരു സിറ്റേഷ്വൻ അല്ലെട.
അത് പറഞ്ഞു കഴിഞ്ഞു ചേച്ചി ഒരു നെടുവീർപ്പിട്ടു.