ഡേവി – അതൊക്കെ ചോദ്യം അനുസരിച്ച് ഇരിക്കും. ഇനി ഉത്തരം പറഞ്ഞില്ലെങ്കിൽ എന്നെ ഇറക്കി വിടാനുള്ള വല്ല പരിപാടിയുമാണോ.
മേഴ്സി – ഡാ, നീ ഉടക്കല്ലേ. ഇപ്പോ നടന്നതൊക്കെ വീട്. നമ്മൾ തമ്മിൽ പഴയപ്പോലെയാണ് . ഞാൻ ചോദിച്ചതിന്നു സത്യസന്ധമായി ഉത്തരം പറയാൻ പറ്റുമോ ഇല്ലയോ.
ഡേവി – ചോദ്യം കേക്കാതെ ഞാൻ ഒന്നും പറയില്ല.
മേഴ്സി – നീ പോടാ. ഇത്രക്ക് ജാട ഒന്നും നിനക്കു ആവശ്യമില്ല. നിന്റെ ജാട കാണണ്ട ആവശ്യവും എനിക്കില്ല. നിന്റെ അപ്പന്റെ ജാട നടന്നിട്ടില്ല പിന്നല്ലേ നിന്റെ. പോടാ ചെക്കാ.
ഇതും പറഞ്ഞു മേഴ്സി ചേച്ചി ചാടി എണീറ്റ് പോകാൻ തുടങ്ങി. മനസിനുള്ളിൽ എന്റെ നാക്കിനെ തെറി പറഞ്ഞു ഞാൻ ചാടി മേഴ്സി ചേച്ചിയുടെ കൈയിൽ പിടിച്ചു വലിച്ചിരുത്തി. വലിച്ചിരുത്തിയത് പക്ഷേ എന്റെ അടുത്തേക്കാണെന്ന് മാത്രം.
ഡേവി – ശെരി. ജാട ഇടുന്നത് നിർത്തി. ഒന്നുമില്ലെങ്കിലും എന്റെ സുന്ദരി കുഞ്ഞമ്മയല്ലേ. ബുദ്ധിയില്ലെങ്കിലും സൌന്ദര്യമുണ്ടല്ലോ. അത് കൊണ്ട് പറയാം.
മേഴ്സി – അങ്ങനെ നിന്റെ ഔദാര്യമൊന്നും വേണ്ട. സൌകര്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി.
ഡേവി – എന്തായാലും ഇത്ര കഷ്ടപ്പെട്ടതല്ലേ, ചോദിക്കു, ഞാൻ പറയാം.
മേഴ്സി – സംഭവം എന്റെ കുറച്ചു സംശയങ്ങൾ ആണ്. നീയാണ് ചോദിക്കാൻ പറ്റിയ ആള്. അതാണ് ചോദിക്കുന്നത്.
ഡേവി – സംശയങ്ങളോ, അപ്പോ ഒന്നല്ലേ. കുറെയുണ്ടോ.
മേഴ്സി – ചിലക്കാതെ ഇരിക്കേടാ. ഞാൻ പറയട്ടെ.
ഡേവി – ശെരി പറ പറ.