ഞാൻ ആ കൈകൾ തഴുകുന്നത് തുടർന്ന് കൊണ്ടിരുന്നു. ഞാൻ ശ്രദ്ധിച്ച് കെട്ടിരിക്കുന്നത് കൊണ്ടും ചേച്ചിയുടെ ഉത്തരത്തിൽ ഞാൻ തൃപ്തനല്ല എന്നും തോന്നിയതു കൊണ്ടാണെന്നു തോന്നുന്നു പുള്ളികാരി വീണ്ടും തുടർന്നു.
മേഴ്സി – അങ്ങേര് ഇപ്പോ പണ്ടത്തെ പോലെയൊന്നുമല്ലടാ. കുടി കുറച്ചു കൂടുതലാണ്. അത് കൊണ്ട് തന്നെ ആളുടെ തടിയും കൂടി വയറും ചാടി. ആരോഗ്യം നോക്കണ്ടേ. പറഞ്ഞാൽ വല്ലതും കേക്കുമോ അതുമില്ല. ഇതൊക്കെ പറഞ്ഞു വഴക്കിട്ട് കൊണ്ടാണ് ഇവിടം വരെയെത്തിയത്. ഇങ്ങനെ മനസിൽ കിടന്ന ഒരു പാടു സംഭവങ്ങൾ എല്ലാം കൂടെ അണ പൊട്ടിയൊഴുകിയതാടാ. ഞാൻ പറഞ്ഞതൊന്നും നീ കാര്യമാക്കണ്ട.
ഞാൻ തഴുകൽ തുടർന്ന് കൊണ്ടിരുന്നു. പെട്ടെന്ന് ചേച്ചി എന്നെ ഒന്നു നോക്കിയിട്ട് രാത്രി ഭക്ഷണം ഉണ്ടാക്കാൻ പോകുവാ ന്നു പറഞ്ഞു. അത് കേട്ട ഞാൻ പറഞ്ഞു. ഇന്ന് ഒന്നും ഉണ്ടാക്കണ്ട. ഞാൻ പോയി പാർസൽ മേടിച്ചു കൊണ്ട് വരാം. 3 പേർക്കുള്ളത് മതിയല്ലോ. അത് കേട്ടു ചേച്ചി മനസില്ലാ മനസോടെ സമ്മതിച്ചു
മേഴ്സി – നമുക്ക് ഉള്ളത് മതിയേട. പുള്ളികാരൻ തീറ്റയും കുടിയും കഴിഞ്ഞേ വരൂ.
ഇതും പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയ ചേച്ചിയുടെ കൈയിൽ പിടിച്ചു അവിടെ ഇരുത്തി കൊണ്ട് ഞാൻ ചോദിച്ചു.
ഡേ – ഇപ്പോ ദേഷ്യമൊക്കെ മാറിയോ. എന്നാൽ ഞാൻ സാധനമൊക്കെ തിരിച്ചു വച്ചോട്ടെ.
മേഴ്സി – എന്തു സാധനം. നീയെന്തൊക്കെയാടാ ഈ പറയുന്നത്.
ഡേ – ഞാൻ എന്റെ ബാഗ് പാക്ക് ചെയ്തായിരുന്നു. പേടിച്ചിട്ട് ഇവിടുന്നു പോകണ്ടി വന്നാൽ പോകാൻ.