” രാത്രി അത്താഴം കഴിഞ്ഞ് ഞാൻ സിഗരറ്റ് വലിക്കാൻ ഇറങുമ്പോൾ നീ ജീവയെ വിളിക്കുന്ന സമയം..
ഈ ലോകം എന്റെ കണ്ണ് നീരിനു സാക്ഷ്യം വഹിക്കുന്ന സമയമായിരുന്നു.. കാരണം പുരുഷന്റെ കരച്ചിലിനു ഇരുട്ടിന്റെ മറ വേണമല്ലോ ”
ജസ്റ്റിൻ ഒന്ന് നിർത്തി പിന്നെ ഒരു പെഗ്ഗ് കൂടി ഒഴിച്ച് അകത്താക്കി.
” അനഘ… ഇതിൻറെ പേരിൽ നിന്നെ തല്ലാനോ കൊല്ലാനോ കത്തിക്കാനോ.. നടന്ന് എന്റെ ജീവിതം കളയാൻ മൂന്നാം കിട ഗുണ്ട അല്ല ജസ്റ്റിൻ…!! അതുകൊണ്ട് ഞാൻ പറയാണ് ഈ നിമിഷം മുതൽ നിനക്ക് നിൻറെ വഴി എനിക്ക് എൻറെ വഴി നാളെ നേരം വെളുക്കുമ്പോൾ ഇവിടെ നിന്ന് പോകുന്ന വണ്ടിയിൽ എൻറെ കൂടെ നീ ഉണ്ടാവില്ല…… നീ എന്ത് ചെയ്യുന്നു എങ്ങോട്ട് പോകുന്നു എന്ന് എനിക്കറിയണ്ട. പക്ഷേ എൻറെ കൂടെ ഉണ്ടാവാൻ പാടില്ല..! ”
അതും പറഞ്ഞു ജസ്റ്റിൻ അനഘക്ക് അരികിലേക്ക് വന്നു.
” നീ കഴുത്തിൽ അണിഞ്ഞിരിക്കുന്ന ഈ താലി.. ഇതിനി നിനക്ക് വേണ്ട…!! കെട്ടിയ ഞാൻ തന്നെ ഇങ്ങ് എടുക്കുവാ… ”
” ഇച്ചായ…??? ”
അവസാനമായി നിറഞ്ഞു ഒഴുകിയ കണ്ണുകൾ കൊണ്ട് ..ദയ ചോദിക്കും പോലെ അവൾ വിളിച്ചു.. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അവൾ തിരിച്ചു അറിഞ്ഞിരുന്നു..!!
” പോയി ചാവടി പിഴച്ചവളെ ”
അവൻ അനഘയുടെ എതിർപ്പ് വക വക്കാതെ
അവളുടെ കഴുത്തിൽ നിന്നും താലി വലിച്ചു പൊട്ടിച്ചെടുത്തു…!!
ജസ്റ്റിൻ അനഘയുടെ കൈക്ക് പിടിച്ചു റൂമിനെ പുറത്തേക്ക് കൊണ്ടുവന്നു പുറത്താക്കി അകത്തുനിന്നും വാതിൽ കൊട്ടിയടച്ചു..!!
അന്ന് ജീവിതത്തിൽ ആദ്യമായി അനാഥ
ആയത് പോലെ അവൾക്ക് തോന്നി.
വിവാഹത്തിനുശേഷം ആദ്യമായി അവർ രണ്ടു മുറിയിൽ അന്തിയുറങ്ങി..!!