” കുഞ്ഞിനെ എനിക്ക് വേണം ഒരു വേശ്യയുടെ മകനായി വളരാൻ അവനെ ഞാൻ അനുവദിക്കില്ല…!! അവൻ മറ്റൊരു ജസ്റ്റിൻ ആകുമോ എന്നെനിക്കറിയില്ല… പക്ഷേ അവൻ മറ്റൊരു ജീവ ആകാതിരിക്കാൻ അവനെ ഞാൻ തന്നെ വളർത്തണം…!! ” ജസ്റ്റിൻ തന്റെ സിഗരറ്റ് ആഞ്ഞുവലിച്ചുകൊണ്ടിരുന്നു.
” അത് പറ്റില്ല മാത്തുവിനെ എനിക്ക് വേണം..”
അനഘയുടെ മുഖത്ത് ചെറിയ ഞെട്ടൽ ആ സമയം വന്നു.
ജസ്റ്റിൻ ചിരിച്ചു കൊണ്ട് അലമാരയിൽ നിന്നും ഒരു പെൻഡ്രേവ് പുറത്തേക്ക് എടുത്തു കൂടെ മൊബൈലിൽ ഉള്ള ഒരു വീഡിയോ അവളെ കാണിച്ചു..!!
അത് കണ്ട അനഘ ഞെട്ടി തങ്ങളുടെ വീടിന്റെ കിച്ചൺ അന്ന് രാത്രിയിൽ താനും ജീവയും കൂടി കാട്ടി കൂട്ടിയതെല്ലാം..!!
” ഇത് രണ്ടും മതി ഈ ലോകത്തിനു മുന്നിൽ ആരാണെന്ന് നല്ലവൻ ആരാണ് ചതിയൻ എന്ന് കാണിക്കാൻ.. പക്ഷേ ഞാൻ അത് ചെയ്യില്ല… അല്ലാണ്ട് തന്നെ നമുക്ക് ഇത് തീർക്കാലോ…!! ”
ജസ്റ്റിൻ ഓപ്പൺ ചെയ്ത് കാണിച്ച പെൻഡ്രൈവ് കൂടി കണ്ടതും അനഘ സംസാരിക്കാൻ പോലും ആവാതെ നിന്നു..!!
” അപ്പോൾ നിങ്ങൾക്ക് എല്ലാം അറിയാമാരുന്നല്ലെ.. പിന്നെന്തിനായിരുന്നു ഈ നാടകം ? ”
” ഹ.. ഹ.. ഹ.. ഞാൻ ആണോ നാടകം കളിച്ചത് കെട്ട്യോനെ കുടിപ്പിച്ചു കിടത്തി കാമുകന് കവച്ചു കൊടുത്തത് ഞാൻ ആണോ ?? ഭർത്താവിന്റെ സമ്മതം വാങ്ങി അവന്റെ കൂടെ അന്തി ഉറങ്ങാൻ പോയത് ഞാൻ ആണോ..?? ”
ജസ്റ്റിൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അവന്റെ ചോദ്യങ്ങൾക്ക് അനഘ ഒന്നും മിണ്ടിയില്ല.
ജസ്റ്റിൻ വീണ്ടും തുടർന്നു..
” പെണ്ണേ.. ഇനി കാര്യത്തിലേക്ക് വരാം..!! എനിക്ക് അറിയണമായിരുന്നു എന്നെ പൊട്ടൻ ആക്കി കൊണ്ട് ഈ കളി എവിടെ വരെ പോകുമെന്ന്..!! പിന്നെ നീ ഇല്ലാതെ ജീവിക്കാൻ എന്റെ മനസ്സിനെ പാകപെടുത്തി എടുക്കാൻ എനിക്ക് സമയം ആവശ്യമായിരുന്നു.. എല്ലാത്തിലും ഉപരി ഈ നാട്ടിലെ ഊമ്പിയ നിയമ വ്യവസ്ഥയിൽ നിന്നും എന്റെ ഭാഗം ന്യായികരിക്കാനും എന്റെ സ്വത്തിനെ സംരക്ഷിക്കാനും എനിക്ക് കുറച്ചു തെളിവുകൾ കൂടി വേണമായിരുന്നു…!!