വീണ്ടും നിശബ്ദമായ നിമിഷങ്ങൾ.. അതിനെ ബേധിച്ചു കൊണ്ട് അവൾ പുറത്തേക്ക് നടക്കാൻ ഒരുങ്ങി.. പുറകിൽ കാൽ പെരുമാറ്റം കേട്ടെങ്കിലും ജീവ തിരിഞ്ഞ് നോക്കിയില്ല..
അവൾ പതിയെ വാതിലിന് അടുത്തേക്ക് നടന്നു കാലുകൾക്ക് വല്ലാത്ത ഭാരം പോലെ ഓരോ സ്റ്റെപ്പും എണ്ണി എന്ന പോലെ അനഘ മുന്നോട്ട് തന്നെ നടന്നു.
” ഗുഡ് ബൈ ജീവ…!! ”
ഒരിക്കൽ കൂടി അവസാനം ആയി തിരിഞ്ഞു നോക്കിയ ശേഷം അനഘ പതിയെ മുറി തുറന്നു പുറത്തേക്ക് പോയി…!!!!!
അവൾ ജസ്റ്റിന്റെ റൂമിന് മുന്നിൽ എത്തി റൂമിൽ പതിയെ കൊട്ടുമ്പോൾ.. അവളുടെ സകല നാഡി ഞരമ്പുകളും വിറച്ചു.. കൊണ്ടിരുന്നു…!! അതി ഭയങ്കരമായി നെഞ്ചിടിക്കുന്നുണ്ടായിരുന്നു…!!
വാതിൽ തുറന്ന് അവൾ അകത്തേക്ക് കയറി അവിടെ ജസ്റ്റിൻ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു അവൻറെ പരിസരത്തായി തുറന്നുവച്ച കുപ്പിയും കൈകളിൽ എരിയുന്ന സിഗരറ്റും അവൾ കണ്ടു..
” നിൻറെ ജോലി പോയായാരുന്നല്ലേ ? ”
ജസ്റ്റിൻ തിരിഞ്ഞു നോക്കാതെ വളരെ നോർമലായി അവളോട് ചോദിച്ചു.
” ആം.. പോയിരുന്നു..”
അവൾ തലയാട്ടി.
” ഇനി എങ്ങനെ ജീവിക്കാനാണ് പ്ലാൻ..?? ” ജസ്റ്റിന്റെ ചോദ്യത്തിന് ഒരുപാട് അർത്ഥങ്ങളുണ്ടെന്ന് അവൾക്ക് മനസ്സിലായി.
” അറിയില്ല..!! ”
വളരെ സാമ്യമായി അനഘ മറുപടി കൊടുത്തു.
” അപ്പോൾ ഇതിന് ഇറങ്ങുമ്പോൾ ഒരിക്കൽ ഞാൻ കണ്ടുപിടിക്കുമെന്നും അന്ന് തനിയെ ജീവിക്കേണ്ടി വരുമെന്നും ഓർത്തില്ലെ….?? ”
അവൻറെ ചോദ്യത്തിൽ ചെറിയ പുച്ഛം ഉണ്ടായിരുന്നു.
നിശബ്ദത മാത്രമായിരുന്നു അനഘയുടെ മറുപടി…!!