” അയ്യോ.. അതൊന്നും പറ്റില്ല..!! അതൊക്കെ ഭയങ്കര വേദന ആരിക്കും.. പിന്നെ എനിക്ക് പറ്റൂല അങ്ങനെ ഒന്നും.. ഓർത്തിട്ട് തന്നെ എന്തോ പോലെ… ”
” നമുക്ക് നോക്കാം പെണ്ണേ..!!! ഇപ്പോൾ
ഞാൻ ഇത്തിരി തിരക്ക് ആണ്.. ഞാൻ വിളിക്കാം ട്ടോ.!! ”
” ആം… ശെരി ”
അവൾ അതും പറഞ്ഞു കാൾ കട്ട് ചെയ്തൂ..
ജോലി തിരക്കുകളിലേക്ക് തിരിഞ്ഞു.
പിറ്റെ ദിവസം ഒരു ഞായറാഴ്ച ആയിരുന്നു..
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ സമയം അനഘ ഹാളിൽ വിശ്രമിക്കുമ്പോൾ ജസ്റ്റിൻ അങ്ങോട്ടേക്ക് വന്നു.
“ഇച്ചായാ.. എനിക്കൊന്ന് പുറത്തു പോകണ്ടാ. കാര്യമുണ്ട് വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങണം… അതിന് പുറമേ എനിക്ക് കുറച്ച് ഡ്രസ്സ് എടുക്കാൻ ഉണ്ട് ഫ്രീയാണെങ്കിൽ നമുക്ക് ഇന്ന് പോയാലോ…? ”
അനഘയുടെ സ്വരം ജസ്റ്റിനെ ചിന്തയിൽ നിന്നും ഉണർത്തി.
“..എഹ്.. എന്താ പറഞ്ഞേ ?? ”
കനത്ത ചിന്തകൾക്കിടയിൽ അവൾ സംസാരിച്ചത് ഒന്നും തന്നെ ജസ്റ്റിൻ കേട്ടില്ല.
” എനിക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ട് നമുക്ക് ഒന്ന് പുറത്തു പോയാലോ.. എന്ന് ?? ”
അവൾ അടുത്ത് വന്ന് അവനെ ചുറ്റിപ്പിടിച്ചു.
” ആ പോകാമല്ലോ…!! ”
ജസ്റ്റിൻ യാന്ത്രികമായി മറുപടി നൽകി.
” എങ്കിൽ ശരി…!! ഞാൻ എന്റെ പണിയെല്ലാം പെട്ടെന്ന് തീർക്കട്ടെ ”
അവൾ അതും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി.
അനഘ പോയതും ജസ്റ്റിൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു പുറകെ ഫോണെടുത്ത് ഷോപ്പിലേക്ക് വിളിച്ചു.
താൻ ഇന്ന് വരില്ല എന്നും കാര്യങ്ങൾ എല്ലാം നോക്കണമെന്നും പറഞ്ഞു ശേഷം ഫോൺ കട്ടാക്കി.