‘ അവൻ എന്തൊക്കെ ചെയ്യും എന്ന് പറയാൻ കഴിയില്ല ‘
ബാത്റൂമിൽ നിന്ന് ഇറങ്ങിയതും ഇച്ചായൻ റൂമിൽ തന്നെ ഉണ്ടായിരുന്നു.
” പെണ്ണേ നാളെ നിനക്ക് എന്താ
പരിപാടി..?? ”
ജസ്റ്റിന്റെ അപ്രതീക്ഷിതമായ ചോദ്യം.
“നാളെ… ഒന്നുമില്ല ഇച്ചായാ..!! ഡ്യൂട്ടിക്ക് പോണം അത് മാത്രം ”
അവൾ വളരെ കാഷ്വൽ ആയി മറുപടി കൊടുത്തു.
“ആണോ എനിക്ക് നാളെ ഫ്രീ ആണ്.. നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ..?? ”
” അതെന്താ ഇച്ചായ പെട്ടെന്ന്..?? ”
ജീവയെ കാണാൻ ഉള്ള പ്ലാൻ മുറിയുന്നതിന്റെ നിരാശ അവളിൽ ഉണ്ടായിരുന്നു. നാളെ ജീവയയെ കാണാൻ ആഗ്രഹിച്ചത് കൊണ്ട് അവൾക്ക് പോകാൻ തീരെ താല്പര്യമുണ്ടായിരുന്നില്ല.
“ഒന്നുമില്ല കുറെ നാളായല്ലോ നമ്മൾ ഒരുമിച്ച് ഒരു സിനിമയ്ക്ക് പോയിട്ട്… അപ്പോൾ ഞാൻ വിചാരിച്ചു നാളെ നമുക്ക് ഒരു പടത്തിന് പോകാമെന്ന്…!! എന്താ നിനക്ക് വേറെ എന്തെങ്കിലും പ്രോഗ്രാം ഉണ്ടെങ്കിൽ ഒക്കെ.. മാറ്റി വെക്കാം…!! ”
” ഇല്ലാ.. ഇച്ചായ എനിക്കെന്ത് പ്രോഗ്രാം നമുക്ക് പോകാമല്ലോ..!! ”
” എന്നാ ഒക്കെ നാളെ ഞാൻ വന്ന് കൂട്ടാം.. ”
അതും പറഞ്ഞു ജസ്റ്റിൻ ബെഡ് റൂമിലേക്ക് കയറി പിറകെ അവളും റൂമിലേക്ക് കയറി.. ചെന്നപാടെ അനഘ ജസ്റ്റിനെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു.
“കഴിഞ്ഞദിവസം എന്തായിരുന്നു വല്ലാത്ത ഫോമിൽ ആയിരുന്നല്ലോ..? ആദ്യമായിട്ടാണ് എന്നെ ആ സമയത്ത് ചെയ്യുന്നത്
എന്നാ പറ്റി.? ”
അവളുടെ കുസൃതി നിറഞ്ഞ ചോദ്യം അവനിൽ പ്രേത്യകിച്ചു മാറ്റങ്ങൾ ഒന്നും ഉണ്ടാക്കിയില്ല.. എങ്കിലും അവൻ ചിരിയോടെ മറുപടി കൊടുത്തു.