അടുത്ത നിമിഷം തമ്പിയുടെ കരണം മൂളി…. ചെവിക്കല്ല് തെറിച്ചു പോയി. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവും മുന്നേ തമ്പിയുടെ അടിനാഭിക്ക് ഒരു തൊഴിയും വെച്ചുകൊടുത്തു കണ്ണൻ. തമ്പി നാഭിയും അമർത്തിപിടിച്ചു തറയിൽ ഇരുന്നുപോയി. തമ്പിയുടെ വലതു ചെവിയിൽ നിന്നും ചോര ഒലിച്ചിറങ്ങി….
” നിന്നെ കൊന്ന് ഇവിടെ ഏതെങ്കിലും മൂലയിൽ കുഴിച്ചിട്ടിട്ട്. ചിറ്റയുടെ ആഭരണങ്ങളും അച്ഛമ്മയുടെ കുറേ പണവുമായി നിന്നെ കാണാൻ ഇല്ലെന്ന് പോലീസിൽ ഒരു പരാതി അങ്ങ് കൊടുക്കും…
തീർന്നു.. അത്രേ ഉള്ളൂ നീ.. ഇവിടെ ചോദിക്കാൻ പിന്നെ ഒരു പട്ടിയും വരില്ല.”
തമ്പി ചോരയോലിക്കുന്ന ചെവിയും പൊത്തിപ്പിടിച്ചു മതിലിൽ ചാരി ഇരുന്നു.
” എടാ നിനക്ക് അറിയില്ല തമ്പി ആരാണെന്ന്. നിന്നെയൊക്കെ ഇതിനകത്തിട്ട് കത്തിക്കും ഞാൻ “..
തിരിഞ്ഞു നടന്ന കണ്ണൻ മടങ്ങി വന്ന് ഒരു ചവിട്ടും കൂടെ കൊടുത്തു. തമ്പി ഒന്ന് ഞെരങ്ങി…
” അതിനു നീയിനി പുറംലോകം കണ്ടാലല്ലേ ”
തമ്പിയുടെ കൈയും വായും കെട്ടി മുറിയിൽ ഇട്ട് പൂട്ടി…
അച്ഛമ്മയും ഭദ്ര ചിറ്റയും പകച്ചുനിന്നു…
“അച്ഛമ്മേ ഞാൻ ഇവനെ ഇട്ട്മൂടാൻ പാകത്തിന് ഒരു കുഴി വെട്ടിയിട്ട് വരാം “…
” അയ്യോ മോനെ കണ്ണാ വേണ്ട അവൻ ഇപ്പൊ തന്നെ മോന്റെ തല്ലുകൊണ്ട് ചാകാറായ പരുവത്തിലാണ് ഇനി ഒന്നും ചെയ്യണ്ട “……
കണ്ണൻ ഭദ്രയുടെ അടുത്ത് വന്ന് കവിളിലൂടെ വിരലോടിച്ചു..
” കടിച്ചു കീറി കുടഞ്ഞു കളഞ്ഞല്ലോ കാലൻ എന്റെ ചിറ്റയെ…. “