കാർത്തിക കട്ടിലിൽ ചാരി ഇരുന്നു.. അച്ചു അവളുടെ അടുത്തായി അവൾ ഇരുന്ന പോലെ കട്ടിലിൽ ചാരി.. ദേവി കാർത്തികയ്ക്ക് ചായ… നീട്ടി… കാർത്തിക അത് വാങ്ങി.. ചുണ്ടോട് ചേർത്ത്.. ഒന്ന് രുചിച്ചു.. നോക്കി.. മ്മ്മ്.. ഓക്കേ.. ഇന്നാ.. എന്ന് പറഞ്ഞു കാർത്തിക അച്ചൂന് ആ ചായ നീട്ടി.. ദേവി അതൊക്കെ കൗതുകത്തോടെ നോക്കി നിന്നു.. എന്താ.. ചേച്ചി.. നോക്കണേ. ചെറുപ്പത്തിൽ.. മധുരമില്ല… ചൂടാ.. എന്നൊക്കെ പറയൽ ആരുന്നു സാറിന്റെ മെയിൻ പണി.. അപ്പൊ ഞാൻ തന്നെ കണ്ടു പിടിച്ച ഐഡിയയാ.. ഇതു.. കാർത്തിക ചായ കുടിച്ചു കൊണ്ട് ദേവിയോട് ആയി പറഞ്ഞു..
അയ്യോ.. ചായ.. ഞാനാ ഇട്ടതു.. എനിക്ക് ആൾടെ രുചി ഒന്നും അറിയില്ല.. പറഞ്ഞ മതി.. ഓഹ്.. ഇവന് അങ്ങനെ രുചി ഒന്നും ഇല്ല.. അല്ലേടാ.. കാർത്തിക അച്ചുനെ നോക്കി ചോദിച്ചു.. അച്ചു ഒന്ന് ചിരിച്ചു.. പിന്നെ.. സാരീ ഇഷ്ടം ആയോ ചേച്ചി.. കാർത്തിക ചോദിച്ചു.. ഹാ.. ഇഷ്ടം ആയി.. അതെ.. മോൾ.. എന്നെ ചേച്ചി എന്നൊന്നും വിളിക്കാൻ നിക്കേണ്ട . പേര് വിളിച്ച മതി.. ആരേലും. കേട്ടാൽ.. ആര് കേൾക്കാൻ.. അതൊന്നും സാരമില്ല.. കാർത്തിക പറഞ്ഞു..
എന്നാ.. ഞാൻ പൊക്കോട്ടെ.. ദേവി ഭാവ്യതയോടെ ചോദിച്ചു… ഹാ.. ചേച്ചി.. കാർത്തിക പറഞ്ഞു.. അച്ചു അവളുടെ അടുത്തായി അവളെ കെട്ടിപിടിച്ചു കൊണ്ട് ഇരുന്നു ചായ കുടിച്ചു.. കാർത്തിക അവന്റെ തലയിൽ തലോടി കൊടുത്തു കൊണ്ടിരുന്നു.
ചായ കുടി കഴിഞ്ഞു പല്ലുതേച്ചു കുളിച്ചു ഫ്രഷ് ആയി അച്ചു വന്നപ്പോളേക്കും കാർത്തിക ഡ്രസ്സ് ഓക്കെ മാറി അച്ചുന്റെ അടുത്തായി വന്നു.. ഹാ.. അമ്മ ജീൻസും ടോപ്പും ഒക്കെ ഇട്ടു എവിടെ പോവാ.. ടോപ് അല്ലടാ പൊട്ടാ ഷർട്ട് ആണു.. പുറത്തേക്കു പോവാ.. വരുന്നോ..? അഞ്ജലി വിളിച്ചു അവളെ ഒന്ന് കാണാൻ പോവാ… ഓഹ്… എന്റെമ്മേ.. ഞാൻ ഇല്ല രണ്ടിന്റെയും കത്തി കേൾക്കാൻ.. അച്ചു പറഞ്ഞു.. വേണേ വാ.. ഞാൻ വരാൻ ലേറ്റ് ആകും എപ്പോളും പിന്നെ ഫോണിൽ കിടന്നു വിളിച്ചോണ്ടിരുന്ന നല്ല ഇടി വെച്ചു തരും ഞാൻ വന്നിട്ട് .. കാർത്തിക പറഞ്ഞു..