നിധി ബാഗു വച്ച് അപ്പോൾ തന്നെ പുറത്തേക്കു ഇറങ്ങി…
വൗ … മുറ്റത്തു നല്ല ചെടികൾ പൂത്തുലഞ്ഞു നില്കുന്നു…
അവൾ പതിയെ തൊടിയിലേക്കു ഇറങ്ങി… ഓഹ് പേരക്ക പഴുത്തു കിടക്കുന്നു.. അവൾ വലിഞ്ഞു കയറി അത് പറിക്കാൻ നോക്കി…
മോളൂ… എന്താ കാട്ടണേ … വീഴും… ശ്രദ്ധിച്ചു…
നവീൻ വിളിച്ചു പറഞ്ഞു…
ഡീ… ശ്രദ്ധിച്ചു.. ഈ പെണ്ണ്… വന്നു ഫ്രഷ് ആകു മോളെ… ധന്യ സ്വരം കടുപ്പിച്ചു…
അവൾ പതിയെ ഇറങ്ങി…
കുളിച്ചു ഭക്ഷണം കഴിച്ചു… റസ്റ്റ് എടുത്തു… കുറച്ചു കഴിഞ്ഞു അവൾ നവീനൊപ്പം തൊടിയിൽ കറങ്ങി നടന്നു…
തോട്ടിൽ നല്ല വെള്ളം ഉണ്ട്… പതഞ്ഞു ഒഴുകുന്നു…
ചെറുപ്പത്തിൽ അവൾ തോട്ടിൽ ഇറങ്ങി കുളിക്കുമായിരുന്നു…
പിന്നെ ധന്യ സമ്മതിക്കില്ലായിരുന്നു…
ഇത്തവണ ‘അമ്മ പോയി കഴിഞ്ഞു എന്തായാലും ഇറങ്ങി കുളിക്കണം …
പപ്പ………… ഇത്തവണ എനിക്ക് ഇത് മുഴുവൻ എക്‌സ്‌പ്ലോർ ചെയ്യണം… ഞാൻ പപ്പയുടെ കൂടിയേ തിരിച്ചു ഒള്ളു … പ്ലീസ് പപ്പാ …
അവൾ പതിയെ കൊഞ്ചി…. നവീനെ സോപ്പിട്ടു…
മ്മ്മ്.. മതി മോളൂസേ .. മമ്മിയെ നീ തന്നെ പറഞ്ഞു സമ്മതിപ്പിച്ചോണം…
ഉച്ചക്ക് കഴിക്കാനിരുന്നപ്പോ നിധി പതിയെ കാര്യം അവതരിപ്പിച്ചു…
മ്മ്മ്.. അത് വേണ്ട .. നീ ഇവിടെ മരത്തിലൊക്കെ വലിഞ്ഞു കയറും… വല്ല അപകടോം പറ്റിയാലോ…
ചെറിയ പെണ്ണന്നാ ഇപ്പോഴും വിചാരം…
ധന്യ സമ്മതിച്ചില്ല..
പ്ലീസ് ‘അമ്മ… അവൾ കെഞ്ചി…
അവസാനം നവീൻ ശ്രദ്ധിച്ചോളാം എന്ന് പറഞ്ഞപ്പോ മടിയോടെ ആണെങ്കിലും ധന്യ സമ്മതിച്ചു…