വിശ്വാസം [Vincenzo]

Posted by

 

ഞാൻ : ആഹാ ആന്നോ

അവൾ : അതെ. കോളേജിലേക് വന്ന് കേറുമ്പോൾ എന്നേം കാത്ത് നില്കുന്നുണ്ടാവും അവിടെ തന്നെ. പിന്നെ നടന്നു സംസാരിച്ചു സംസാരിച്ചു സമയം പോകുന്നത് അറിയത്തില്ല

ഞാൻ : mm

അവൾ : ഞങ്ങൾ മ്യൂസിക് bandil ഒരുമിച്ച് ഉള്ളത്കൊണ്ട് ആ പേരും പറഞ്ഞ് എന്നെ കൊണ്ട് ക്ലാസ്സ്‌ കട്ട് ചെയ്യിക്കും എന്നിട്ട് കാന്റീൻ ഇൽ പോയി സംസാരിച്ചിരിക്കും ഡാ 😂

ഞാൻ : അപ്പൊ ക്ലാസ്സ്‌ ഒന്നു വേണ്ടേ

അവൾ : chill, അതൊക്കെ ഞാൻ മാനേജ് ചെയ്യും 😌

ഞാൻ : ഓഹ്

അവൾ : ഇപ്പൊ എവിടെ പോയാലും അവനെ കാണാം. ഈ അടുത്ത് ബസ്സിൽ കേറിയപ്പോൾ ഒരാൾ പെട്ടെന്നു അടുത്ത് വന്നിരുന്നു കയ്യിൽ കേറി പിടിച്ചു. ഞാൻ ഞെട്ടി നോക്കുമ്പോൾ ഉണ്ട് ഇവൻ 😂

ഞാൻ : എന്നിട്ട്

അവൾ : എന്നിട്ട് എന്ത് എന്റെ സ്റ്റോപ്പ്‌ എത്തുന്ന വരെ സംസാരിച്ചിരുന്നു. എന്റെ കൂടെ ഇറങ്ങി. ആ സമയം കുറച്ച് വൈകിയ കൊണ്ട് എന്റെ കൂടെ നടന്നു വന്നെടാ അവൻ

ഞാൻ : ആ അതെന്തായാലും നന്നായി 🙌

അവൾ : കൂടെ നടന്നോണ്ടിരുന്നപ്പോ എനിക്ക് ice cream ഒക്കെ വാങ്ങി തന്നു 😂. എപ്പോഴും ഇങ്ങനെ ആണ്. കോളേജിൽ നിന്നൊക്കെ വാങ്ങി തരും. എനിക്ക് ice cream നല്ല ഇഷ്ടം ആണെന്ന് അവനു അറിയാം 😂

ഞാൻ : mm

അവൾ : അവന്റെ സ്റ്റോപ്പ്‌ എത്രെയോ ദൂരെയാ എന്നാലും ഇരുട്ട് ആയോണ്ട് ഞാൻ ഒറ്റക്ക് പോകണ്ട എന്ന് കരുതി എന്റെ കൂടെ വന്നെടാ പാവം

ഞാൻ : ahh 🙌

അവൾ : അവനും എന്നെ പോലെ തന്നെ ആണ്. നല്ല listener ആണ്. എത്ര ഒക്കെ സംസാരിച്ചാലും കേട്ടിരിക്കും. അവന്റെ character എന്നിക് വല്ലാണ്ട് ഇഷ്ടം ആയി 😇. നല്ല caring ആടാ അവൻ

Leave a Reply

Your email address will not be published. Required fields are marked *