അങ്ങനെ കാര്യങ്ങൾ മുന്നോട്ട് പോയികൊണ്ടിരുന്നപ്പോ ആണ് ഒരു ദിവസം ഇവൾ ഇവള്ടെ ഒരു ഫ്രണ്ടിനെ പരിചയപ്പെടുത്തി. അവളുടെ പേര് പാർവണ എന്നായിരുന്നു. വീഡിയോ കാളിൽ ആയിരുന്നു കാണിച്ചത്. ഞങ്ങടെ ഇടയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞിട്ടുണ്ടെന്ന് അവൾ പറഞ്ഞ്. ചുരുക്കി പറഞ്ഞാൽ എല്ലാം അറിയുന്നൊരു ഫ്രണ്ട്. ചുമ്മാ കോൺടാക്ട് വെച്ചോ ആവശ്യം വരും എന്ന് പറഞ്ഞു അവളുടെ നമ്പർ എനിക്ക് തന്നു. പതിയെ അവളുടെ ഫ്രണ്ട് ആയും എനിക്ക് സൗഹൃദം ആയി. അവളുടെ അടുത്ത് നിയയെ പറ്റിയും വീട്ടുകാരെ പറ്റി ഒക്കെ ചോദിക്കാറുണ്ട് ഞാൻ.
അങ്ങനെ അവൾ പറഞ്ഞ അറിവ് ആണ് ഇവളുടെ അമ്മൂമ്മ ഓവർ പ്രോട്ടക്റ്റീവ് ആണെന്ന്. ഒരു ഓവർ caring ഇവളുടെ എല്ലാ കാര്യത്തിലും. അച്ഛനും അമ്മയും ഒന്നു നാട്ടിൽ ഇല്ലാത്തത് അല്ലേ അത്കൊണ്ട് അമ്മൂമ്മ ഇത്തിരി സ്ട്രിക്ട് ആണെന്ന് . ഞങ്ങൾ ഡെയിലി നടക്കുന്ന കാര്യങ്ങൾ എപ്പോഴും ഷെയർ ആകാറുണ്ട് അങ്ങനെ ഇരിക്കെ ഒരു ദിവസം നിയ ഒരു കാര്യം പറയുന്നത് അവള്ക്ക് കോളേജിൽ പുതിയൊരു ഫ്രണ്ടിനെ കിട്ടി എന്ന്. ഒരു male bestfriend. ഇവളെക്കാൾ 1 year സീനിയർ ആണ്. പേര് sai എന്നാണ് .അവൻ ആണെങ്കിൽ കോളേജ് മുഴുവൻ ഫേമസ് ആണ്. കോളേജ് മുഴുവൻ ഫാൻസും ഉണ്ട് അത്യാവശ്യം ഏതൊരു പെണ്ണിനും crush തോനാവുന്ന മുതൽ. സാധാരണ അവൾ അവളുടെ കാര്യങ്ങളും എന്റെ കാര്യങ്ങളും ഒക്കെ പറയുന്നവൾ ആ ദിവസം മുഴുവൻ എന്റടുത്തു സംസാരിച്ചത് അവനെ പറ്റി മാത്രം
അവൾ : അവൻ ആൾ nice ആടാ. എന്നെ പോലെ തന്നെ extrovert ആണ്. സംസാരിച്ചു തുടങ്ങിയാൽ പിന്നെ നിർത്തത്തില്ല 😂