വിശ്വാസം [Vincenzo]

Posted by

 

 

ഒരു കമിതാക്കളുടെ പോലെ ഉള്ള ചാറ്റിങ് രീതി ആയി ഞങ്ങളുടേത്. ഒരു ദിവസം പോലും ചാറ്റ് ഇല്ലാതെ തള്ളി നീക്കാൻ പറ്റില്ല എന്ന് ആയി. ഞങ്ങൾ ഞങ്ങളുടെ എല്ലാ കാര്യങ്ങളും ഷെയർ ആക്കി പേർസണലും എല്ലാം. പക്ഷെ ഇതുവരെ ഞങ്ങൾ നേരിട്ട് കണ്ടിട്ടില്ല. ഇടക്ക് വീഡിയോ കാൾ ചെയ്യുമ്പോ അവൾ എപ്പോഴും പറയാറുണ്ട് എത്ര കാലം ആയി മോൻ ഫോണിൽ മാത്രം എന്നെ കാണുന്നു എന്നാ നേരിട്ട് ഒന്നു വന്ന് മീറ്റ് ആകുന്നെ എന്ന്. എനിക്ക് ആണേൽ ഇവിടെ ക്ലാസും കാര്യങ്ങളും ഒക്കെ ഉണ്ട്. പിന്നെ വീട്ടീന്ന് എന്ത് പറഞ്ഞ് പോകും എന്നൊക്കെ ഉള്ളോണ്ട് ഞാൻ പിന്നെ വരാം എന്നൊക്കെ പറഞ്ഞ് അങ്ങനെ നിന്നു.

 

അവൾ : എന്താണേലും നീ പെട്ടെന്ന് ഒന്നു വാ 😒

ഞാൻ : ആടോ എന്തായാലും നിന്നെ നേരിട്ട് വന്ന് കാണും ഞാൻ 🌝

അവൾ : എത്രെന്നു വെച്ചാണ് ഞാൻ പറയാ 🥲

ഞാൻ : ഉറപ്പായും വരും. എനിക്കും ഇല്ലേ ആഗ്രഹം നിന്നെ ഒന്നു നേരിട്ട് കാണാൻ. ഇപ്പൊ പറ്റാത്തോണ്ടല്ലേ 🙂❤️

അവൾ : ആടാ ok. നീ പറ്റുന്ന പോലെ വന്ന മതി 🙌

 

അവളുടെ ഈ character എനിക്ക് ഭയങ്കര ഇഷ്ടം ആണ്. നല്ല matured ആണ് ആൾ. നല്ല ബുദ്ധിയും clever ഒക്കെ ആണ്. ക്ലാസ്സിൽ ഒക്കെ ഫസ്റ്റ് ആണ്. അതൊക്കെ ഞാൻ മുന്നേ ചോദിച്ചറിഞ്ഞതാണ്. നല്ല listener ആണ് പുള്ളിക്കാരി നമ്മൾ എന്ത് വിഷമം പറഞ്ഞാലും നമ്മളെ പെട്ടെന്ന് സമാധാനപ്പെടുത്താം ഒരു പ്രേത്യേക കഴിവ് ഉണ്ട്. കൂടാതെ beauty + brain.

 

ഇതൊക്കെ എന്നെ പോലുള്ള ആൾക്ക് ആഗ്രഹിക്കാവുന്നതിനും അപ്പുറം അല്ലേ. ഇങ്ങനെ എല്ലാം തികഞ്ഞ ഒരാളെ കിട്ടുക എന്നത്.

Leave a Reply

Your email address will not be published. Required fields are marked *