ഇടക്ക് വീഡിയോ കാൾ ചെയ്യാറുണ്ട് അവൾ ഞാൻ ഇടക്ക് നിന്നെ കാണണം എന്ന് പറയുമ്പോൾ. എന്നെ ഹാപ്പി ആകാൻ വേണ്ടി ഞാൻ ഇങ്ങനെ ചിലത് ചോദിക്കുമ്പോൾ അവൾ ചെയ്ത് തരും . ഇടക്ക് ഇടക്ക് ഞാൻ എന്തുകൊണ്ട ലവിൽ ഒന്നു താല്പര്യമില്ലാതെ അതൊക്കെ ഒരു പ്രത്യേക ഫീൽ അല്ലേ എന്നൊക്കെ ചോദിക്കുന്നെ കൊണ്ടാകും അവൾ എന്റടുത്തു ചോദിച്ചു നിനക്ക് എന്നോട് എന്ധെങ്കിലും പറയാൻ ഉണ്ടോ എന്ന്.
ഞാൻ : ഇല്ലാലോ, എന്താ അങ്ങനെ ചോദിച്ചേ
അവൾ : ഏയ്യ്, അല്ല എന്തോ ഉണ്ട്
ഞാൻ : ഇല്ല, സത്യമായിട്ടും ഇല്ല
അവൾ : എന്താണേലും ധൈര്യായിട് പറഞ്ഞോ ഒരു കുഴപ്പോം വിചാരിക്കണ്ട… എന്താണ് വെച്ച പറ
ഞാൻ : ഒന്നുല്ലെന്നു
അവൾ : ദേ ഇതാണ് എനിക്ക് ഇഷ്ടപെടാത്തത്. എന്ധെങ്കിലും ഉണ്ടേൽ പറ
ഇനി എന്തായാലും വരുന്നിടത്തു വെച്ച് കാണാം എന്നാ മൈൻഡിൽ ഞാൻ കിട്ടിയ ചാൻസിന് കേറി അങ്ങ് പ്രൊപ്പോസ് ആക്കി. അവൾ സീൻ ചെയ്ത് കുറച്ച് നേരം അങ്ങനെ തന്നെ നിന്നു. എല്ലാം തീർണെന്നു ഞാൻ കരുതി. പക്ഷെ അവൾ പറഞ്ഞത് മറ്റൊന്നായിരുന്നു.
അവൾ : ആ നമുക്ക് ആലോചിക്കാം എന്ന്.
ഭാഗ്യം എനിക്ക് റിപ്ലൈ തന്നപ്പോൾ ഒരു വെറൈറ്റി പിടിച്ചല്ലോ.
അവൾ : “ഞാൻ നിന്റെ പ്രൊപോസൽ അക്‌സെപ്റ് ആക്കിയിട്ടും ഇല്ല.. റിജക്റ്റ് ചെയ്തിട്ടും ഇല്ല… തത്കാലം അത് ഞാൻ അവധിക്ക് വെച്ചതാ നന്നായി ആലോചിച്ചിട്ട് ഒരു റിപ്ലൈ തരാം പോരെ 😘”
എന്ന് അവൾ പറഞ്ഞപ്പോൾ എന്റളിയ എവിടുന്നെന്നില്ലാത്ത ഒരു ഹോപ്പ് കേറി വന്നു ഉള്ളിൽ. പിന്നെ അവിടുന്നങ്ങോട്ട് ഞങ്ങളുടെ ചാറ്റിന്റെ ഗതി തന്നെ അങ്ങ് മാറി