ഇവളോട് അവളുടെ പ്ലാൻ ഒക്കെ വിളിച്ചു പറഞ്ഞു അവളുടെ പോക്ക് മുടക്കണം എന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ അങ്ങനെ വല്ലോം സംഭവിക്കാണേൽ നിയ ക്ക് മനസിലാകും ഞാൻ അല്ലാതെ വേറാരും പാർവണ ടെ അടുത്ത് പറയാതില്ലെന്നു. നിയ ക്ക് അതുകൊണ്ട് എന്നോട് എന്ധെലും തോന്നിയാലോ വിചാരിച്ചു. പിറ്റേന്ന് രാവിലെ നിയ ടെ ഒരു മെസേജ് കണ്ടു
നിയ : helloo👀എണീച്ചോ നീ?
ഞാൻ : ആടി പറ
നിയ : ഒന്നുല്ല ചുമ്മാ അയച്ചയ
ഞാൻ : ഇന്ന് ക്ലാസിനു പോണില്ലേ
നിയ : ആ ഉണ്ട്. ഈവെനിംഗ് ക്ലാസ്സ് കട്ട് ചെയ്തു….
ഞാൻ : പാർവണ ചോദിച്ചു ക്ലാസ്സ് കട്ട് ചെയുന്നതിനെ പറ്റി നീ എന്നോട് ഏതെങ്കിലും പറഞ്ഞോ എന്ന്
നിയ : എന്നിട്ട് നീ എന്ത് പറഞ്ഞു
ഞാൻ : ഇല്ല എന്ന്
നിയ : aahno daa ❤️ tnx 😁
അറിഞ്ഞോ അറിയാതെയോ ഇവൾ ഈടെ ആയിട്ട് അവന്റെ കാര്യം പറഞ്ഞ് എന്നെ വല്ലാണ്ട് insecured ആകുന്നുണ്ട് 🥲. പക്ഷെ അവൾ അറിഞ്ഞോണ്ട് അല്ലല്ലോ… ആ എന്തേലും ആകട്ടെ… ഇവൾക്ക് എന്നോട് ഇപ്പോഴും ഇഷ്ടത്തിന് കുറവൊന്നും ഇല്ലല്ലോ അത് തന്നെ മതി എം.. ധാരാളം എന്ന് വിചാരിച്ചു 😇
ഞാൻ : നീ അവന്റെ അടുത്ത് എല്ലാ കാര്യവും ഷെയർ ആകാറുണ്ടോ
നിയ : ആടാ ഉണ്ടല്ലോ… ഞങ്ങൾ തമ്മിൽ അങ്ങനെ യാതൊരു മറയും ഇല്ല… He is my bestfriend❤️😇
ഞാൻ : നീ എന്നെ കുറിച്ച് അവനോട് പറഞ്ഞിട്ടുണ്ടോ
നിയ : 😮 ഇല്ലെടാ…. ഞാൻ പറയണോ
എന്ത് പറയണം എന്ന് അറിയാതെ കുറച്ച് നേരം ഞാൻ ഇങ്ങനെ നിന്നു. എന്തായാലും ok പറഞ്ഞേക്കാം ഇനി അവനു ഇവളോട് ഒരു ലവ്വോ മറ്റോ തോന്നിയിട്ടുണ്ടേൽ എന്നെ പറ്റി അറിയുമ്പോ നിൽക്കുവല്ലോ എന്ന് വിചാരിച്ചു