നിയ : നീ okay ആണോ. ഞാൻ പോകുന്നതിൽ?
ഞാൻ : (ഇവളോടുള്ള ഇഷ്ടക്കൂടുതൽ കാരണം ഇവൾക്ക് ഇഷ്ടം അല്ലാത്തത് പറയുന്നതോ ചെയ്യുന്നതോ എനിക്ക് ഇഷ്ടം അല്ല. അതുകൊണ്ട്…) ഏയ്യ് എനിക്കെന്തു പ്രശ്നം
നിയ : ആ…. ഇവന് എന്നെ വല്യ കാര്യം ആടാ…. അവൻ എനിക്ക് വേണ്ടി ഡിന്നർ ഒക്കെ സെറ്റ് ചെയ്ത് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ റൂം വരെ ബുക്ക് ചെയ്തില്ലേ…. എന്നിട്ട് ഞാൻ പോയില്ലേൽ അത് bad ആവില്ലേ 🥲?
ഞാൻ : ആടി ok
നിയ : പിന്നെ….. പാർവണ ടെ അടുത്ത് ഞാൻ ട്രീറ്റ് ന് പോകുന്ന കാര്യം പറയണ്ട ട്ടോ
ഞാൻ : അതെന്താ
നിയ : അവൾ അറിഞ്ഞാൽ എന്നെ ഒറ്റക്ക് ഇങ്ങനെ വിടത്തില്ല
ഞാൻ : ആണോ
നിയ : ആടാ… ഞാൻ പോട്ടെ.. അവൻ വാങ്ങിയ ഡ്രസ്സ് ഒന്ന് ട്രയൽ ഇട്ട് നോക്കണം
ഞാൻ : വീട്ടിൽ അമ്മൂമ്മ ഈ ഡ്രസ്സ് എവിടുന്നാ എന്ന് ചോദിച്ചാൽ എന്ത പറയാ
നിയ : ഞാൻ വാങ്ങിയതാണെന്ന് പറയും
ഞാൻ : ohh ok ok
നിയ : എന്ന bye ഡാ gudnyt
ഞാൻ : gudnyt
എനിക്ക് ആകെ ഒരു മൂഡ് പോയ എന്താ ചെയ്യാ ഇനി എന്ന അവസ്ഥയിൽ നിക്ക
കുറച്ച് നേരം ഞങ്ങൾ സംസാരിച്ചു ശേഷം ദാ പോകുന്നു അവളുടെ ടോപ്പിക്ക് മറ്റവന്റെ birthday ഇലേക്ക്
പാർവണ : നാളെ അവന്റെ വക ട്രീറ്റ് ഉണ്ടാകും എന്ന പറഞ്ഞെ 🌝
ഞാൻ : ആ അവൾ പറഞ്ഞു
പാർവണ : ആണോ
ഞാൻ : ആ
പാർവണ : അവൾ നിന്റെ അടുത്ത് വേറെ എന്ധെലും പറഞ്ഞത്തിരുന്നോ?
ഞാൻ : വേറെന്തു
പാർവണ : അല്ല… പുറത്ത് പോകുന്നതിനെ പറ്റി… അങ്ങനെ വല്ലതും….
ഞാൻ : ഏയ്യ് ഇല്ലല്ലോ. എന്തേ നീ ചോദിച്ചേ
പാർവണ : ഒന്നുല്ലടാ…. അവൾ ഈവെനിംഗ് ക്ലാസ്സ് കട്ട് ആകുവാനെന്നു പറയുന്ന കേട്ടു